Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:03 AM IST Updated On
date_range 20 Aug 2022 1:03 AM ISTബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 11 വര്‍ഷം കഠിനതടവ്
text_fieldsbookmark_border
ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 11 വര്‍ഷം കഠിനതടവ് തൃശൂർ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയൊടുക്കാനും ശിക്ഷ. മരത്താക്കര അറക്കൽ വീട്ടിൽ ഷാജുവിനെ (50) ആണ് തൃശൂർ രണ്ടാം അഡീഷനൽ സബ് ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്. 2009 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് സംഭവം. തനിച്ചാണെന്നറിഞ്ഞ് യുവതിയുടെ വീട്ടിലേക്ക് കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാല്‍സംഗം നടത്തിയത്. പിന്നീട് പലതവണ ഇതേ രീതിയില്‍ പീഡിപ്പിച്ചു. പീഡനം മൂലം യുവതി ഗര്‍ഭിണിയാവുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഒല്ലൂര്‍ സബ് ഇൻസ്പെക്ടറായിരുന്ന എം.കെ. രമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ 2012 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റ് ചെയ്തു. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ്, അഭിഭാഷകരായ എം.ആര്‍. കൃഷ്ണപ്രസാദ്, പി.ആര്‍. ശ്രീലേഖ, കെ. കൃഷ്ണദാസ് എന്നിവര്‍ ഹാജരായി. tct_chr5- shaju-ഷാജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story