Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:45 AM IST Updated On
date_range 12 Jun 2022 5:45 AM ISTവ്യാപാരികൾക്ക് മർദനമേറ്റു; ഇന്ന് രാവിലെ 11 വരെ ഹർത്താൽ
text_fieldsbookmark_border
തൃപ്രയാർ: വ്യാപാരിക്കുനേരെ കെട്ടിടയുടമയുടെ നേതൃത്വത്തിൽ ഗുണ്ടആക്രമണം. ആക്രമണത്തിൽ പ്രതിഷേധിച്ച് തൃപ്രയാറിൽ ഞായറാഴ്ച രാവിലെ 11 വരെ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചു. തൃപ്രയാറിലെ വൈറ്റ്ലീഫ് എന്ന വ്യാപാരസ്ഥാപന ഉടമ മുഹമ്മദ് ഹസീബിനെയും സഹോദരൻ മുഹമ്മദ് അദീബിനെയും കെട്ടിട ഉടമയും ഗുണ്ടകളും ചേർന്ന് ശനിയാഴ്ച വൈകീട്ട് ഏഴോടെ കടയിൽ കയറി മർദിക്കുകയായിരുന്നു. മർദനമേറ്റ ഇരുവരെയും ഏങ്ങണ്ടിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 വരെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി പി.കെ. സമീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story