Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടുദിവസത്തിനുള്ളിൽ...

എട്ടുദിവസത്തിനുള്ളിൽ 1000 കടന്ന്​ കോവിഡ്​

text_fields
bookmark_border
തൃശൂർ: ഈ മാസം പിറന്ന്​ എട്ടുദിവസത്തിനുള്ളിൽ ജില്ലയിൽ 1022 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്തു. ചൊവ്വാഴ്ച 162 പേർക്ക്​ കോവിഡ്​ ബാധിച്ചതാണ്​ ഇതിൽ ഉയർന്നനിരക്ക്​​. ബുധനാഴ്ച 148 പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്തു. ഈ ദിവസങ്ങളിൽ ഒരുമരണം മാത്രമാണ്​ റിപ്പോർട്ടിലുള്ളത്. അതേസമയം, വടക്കാഞ്ചേരിയിൽ ഒരു ജനപ്രതിനിധി മരിച്ചതടക്കം കണക്കിൽ വന്നിട്ടില്ല. കഴിഞ്ഞ ഒന്നിന്​ 118ൽ എത്തിയ പ്രതിദിനബാധ രണ്ടിന്​ 134 ആയി ഉയർന്നു. മൂന്നിന്​ ​102 പേർക്കുകൂടി രോഗം ബാധിച്ചു. പിന്നീട്​ രണ്ടുദിവസങ്ങളിൽ കുറഞ്ഞെങ്കിലും അഞ്ചിന്​ 135 ആയി ഉയർന്നു. ഈ മാസം ഇതുവരെയുള്ള രോഗബാധ ഏപ്രിലിലെ മുഴുവൻ രോഗികളെക്കാൾ കൂടുതലാണ്​. 662 പേർക്കാണ്​​ ഏപ്രിലിൽ രോഗം ബാധിച്ചത്​. 80 പേർ മരിക്കുകയും ചെയ്തു​. മേയിൽ പടിപടിയായി പ്രതിദിന ബാധ ഉയർന്നു. 1620 പേർക്കാണ്​ മൊത്തം കോവിഡ്​ ബാധിച്ചത്​. ജില്ലയിൽ വൈറൽ പനിയും പടർന്നുപിടിക്കുകയാണ്​. കടുത്ത തലവേദന, ഛർദി, ശരീരവേദന അടക്കം കുഴക്കുന്ന പനിയാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. പനി വന്നാൽ ആശുപത്രിയിൽ ചികിത്സ തേടാനാണ്​ ജില്ല ആരോഗ്യവിഭാഗത്തിന്‍റെ നിർദേശം. പനിയെ നിസ്സാരമായി കാണരുതെന്നും മുന്നറിയിപ്പുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story