Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:38 AM IST Updated On
date_range 16 Jun 2022 5:38 AM ISTതീരദേശ സ്കൂളുകളിൽ 100 ശതമാനത്തോടെ വിജയം
text_fieldsbookmark_border
വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ തീരദേശത്ത് തിളക്കമാർന്ന വിജയം. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ തുടർച്ചയായി എട്ടാം തവണയും 100 ശതമാനം വിജയം നേടി. അഞ്ചുപേർ എ പ്ലസ് നേടി. പുത്തൻപീടിക സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 36 വിദ്യാർഥികൾ പരീക്ഷയെഴുതി. ചാഴൂർ എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 116 വിദ്യാർഥികളും ജയിച്ചു. പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 16 വിദ്യാർഥികളും ജയിച്ചു. ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂൾ 19ാം വർഷവും 100 ശതമാനം വിജയം നേടി. 56 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story