Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:31 AM IST Updated On
date_range 16 Jun 2022 5:31 AM ISTസർക്കാർ സ്കൂളുകളുടെ 100 ശതമാനം വിജയങ്ങൾ ശ്രദ്ധേയം -എം.എൽ.എ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകൾ കൈവരിച്ച 100 ശതമാനം വിജയം ശ്രദ്ധേയവും എടുത്തു പറയേണ്ടതുമാണെന്ന് ഇ.ടി. ടൈസൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കയ്പമംഗലം നിയോജക മണ്ഡലത്തിൽ പ്രത്യേകമായി നടപ്പാക്കിവരുന്ന അക്ഷരകൈരളി പദ്ധതിയുടെ ഗുണകരമായ പ്രതിഫലനവുമാണ് മുമ്പെങ്ങുമില്ലാത്ത ഈ നേട്ടത്തിൽ പ്രകടമാകുന്നതെന്നും എം.എൽ.എ നിരീക്ഷിച്ചു. വിജയം കൈവരിച്ച വിദ്യാർഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയുമുൾപ്പെടെ എം.എൽ.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story