Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രവണ സഹായികൾ...

ശ്രവണ സഹായികൾ സൗജന്യമായി നൽകി

text_fields
bookmark_border
ചാലക്കുടി: ചുങ്കത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ചാലക്കുടി ലയണ്‍സ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ശ്രവണ സഹായി ഉപകരണങ്ങളുടെ വിതരണം കാതോരം- 2022 പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എസ്.എന്‍ ഹാളില്‍ നടന്ന പരിപാടിയിൽ ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്​ ബീന സാജു അധ്യക്ഷത വഹിച്ചു. ചുങ്കത്ത് ഗ്രൂപ് ചെയര്‍മാനും പ്രോജക്ടിന്‍റെ മുഖ്യ സ്​പോൺസറുമായ സി.പി. പോള്‍ ചുങ്കത്ത് പദ്ധതി വിശദീകരിച്ചു. ബെന്നി ബഹനാന്‍ എം.പി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, ലയണ്‍ ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍, ഡിസ്ട്രിക്ട് ചെയര്‍മാന്‍ സാജു പാത്താടന്‍, ചുങ്കത്ത് ഗ്രൂപ് വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് പോള്‍ ചുങ്കത്ത്, ലയണ്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മോറോലി, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ. ജോജി, ചുങ്കത്ത് ഗ്രൂപ് മാനേജിങ്​ ഡയറക്ടര്‍ അബി ഡേവിഡ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയിലെ 300 പേര്‍ക്ക് ശ്രവണ സഹായി ഉപകരണം സൗജന്യമായി വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story