Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:42 AM IST Updated On
date_range 7 May 2022 5:42 AM ISTപൗലോസ് താക്കോൽക്കാരൻ പുരസ്കാരം ബി.കെ. അരുണിന്
text_fieldsbookmark_border
ചാലക്കുടി: പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ പുരസ്കാരം കൊരട്ടി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. അരുണിന് സമ്മാനിക്കും. കൊരട്ടി ആസ്ഥാനമായ വിശപ്പുരഹിത പദ്ധതിയായ 'പാഥേയ'ത്തിന്‍റെ മുഖ്യസംഘാടകൻ എന്ന നിലയിലാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് നാലിന് ചാലക്കുടി ഡ്രീംസ് പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. താക്കോൽക്കാരൻ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഭവന പദ്ധതിയിലെ മൂന്ന് വീടുകളുടെ താക്കോൽ ദാനവും വിദ്യാഭ്യാസ ധനസഹായ സമർപ്പണവും ചടങ്ങിൽ നടക്കും. TC MChdy - 3 ബി.കെ. അരുൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story