Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി ബിൽ...

വൈദ്യുതി ബിൽ അടച്ചില്ല; മുരിയാട് ശുദ്ധജലം മുടങ്ങിയിട്ട് ഒരു മാസം

text_fields
bookmark_border
വൈദ്യുതി ബിൽ അടച്ചില്ല; മുരിയാട്ട്​ ശുദ്ധജലം മുടങ്ങിയിട്ട് ഒരുമാസം വർഷങ്ങളായി പ്രദേശത്തെ ജനങ്ങളുടെ​ ഏക ആശ്രയമാണ്​ പദ്ധതി മുരിയാട്: ബിൽ അടക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഒരുമാസമായി ശുദ്ധജലം ലഭിക്കാതെ മുരിയാട് പഞ്ചായത്തിലെ ഇരുനൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. അഞ്ച്, ആറ്, ഏഴ്, 16 വാർഡുകളിലെ കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്. വർഷങ്ങളായി പ്രദേശത്തെ ജനങ്ങളുടെ​ ഏക ആശ്രയം കപ്പാറ കുടിവെള്ള പദ്ധതിയാണ്​. അഞ്ച്​ കോളനികളിലെ കുടുംബങ്ങൾക്ക്​ ഇതിൽനിന്നാണ്​ വെള്ളം കിട്ടുന്നത്​. മാസങ്ങളായി വൈദ്യുതി ബിൽ അടക്കാത്തതിനാൽ ഒരുലക്ഷത്തിലധികം രൂപ കുടിശ്ശികയായി. കെ.എസ്.ഇ.ബി പലതവണ ഓർമിപ്പിച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു. പഞ്ചായത്ത്​ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പലതവണ അറിയിച്ചെങ്കിലും ഗുണഭോക്തൃ സമിതിക്ക് കൈമാറിയ പദ്ധതിയായതിനാൽ ബിൽ അടക്കാൻ പണം നൽകാനാവില്ലെന്നാണ്​ പറയുന്നതെന്ന് ആറാം വാർഡ് അംഗം ശ്രീജിത്ത് പട്ടത്തും അഞ്ചാം വാർഡ് അംഗം ജിനി സതീശനും പറഞ്ഞു. എന്നാൽ, പല വാർഡുകളിലും ഗുണഭോക്തൃ സമിതി നടത്തുന്ന പദ്ധതികൾക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണാൻ ഗുണഭോക്തൃ സമിതിയിലെ ഭാരവാഹികൾ ശ്രമിക്കുന്നില്ലെന്ന്​ നാട്ടുകാർ പരാതിപ്പെട്ടു. ഇതുവരെ പിരിച്ചെടുത്ത പണത്തിന്‍റേയോ ചെലവഴിച്ച പണത്തിന്‍റേയോ കണക്കുകളും സമിതി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ്​ ഈ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന പ്രതിഷേധ സമരത്തിന് രാജൻ പ്ലാത്തുട്ടിൽ, സരസ്വതി മേലെത്തുപറമ്പിൽ, ലീല കുരിയിൽ, അശോകൻ പൊന്നാരി, വസന്ത പാറേപ്പറമ്പിൽ, വേലായുധൻ കുപ്ലംതറ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story