Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:42 AM IST Updated On
date_range 7 May 2022 5:42 AM ISTമേഖല സമ്മേളനം
text_fieldsbookmark_border
ചാലക്കുടി: ടൂള്‍സ് റെന്‍റല്‍ അസോസിയേഷന്‍ ഫോര്‍ കെയര്‍ ചാലക്കുടി ഞായറാഴ്ച ഉച്ചക്ക് മൂന്നിന് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപത്തെ മദര്‍ റെസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആദരിക്കൽ ചടങ്ങ് ചാലക്കുടി നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ നിര്‍വഹിക്കും. രക്ഷാധികാരി ജിബു സലിം, പ്രസിഡന്‍റ് കെ.എസ്. ബാബു, വൈസ് പ്രസിഡന്‍റ് എം.കെ. ശിവദാസന്‍, ട്രഷറര്‍ ബിന്‍സ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഹവാസ ക്യാമ്പ് ചാലക്കുടി: ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.എസ്. സത്യൻ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുൽ കരീം, എൻ.ജി. സന്തോഷ് കുമാർ, പി.ബി. ബിന്ദു, ഹിമരാജ്, പുഷ്പവല്ലി, പി.ഡി. ലിമ, സ്മിത കെ. വാസു, സോന ക്രിസ്റ്റി, അജ്ജു വിശ്വംഭരൻ എന്നിവർ സംസാരിച്ചു. 15 ദിവസത്തെ ക്യാമ്പിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ശിൽപശാലകൾ, പകൽ വീട് സന്ദർശനം, പൊതുസ്ഥാപനങ്ങൾ വൃത്തിയാക്കൽ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story