Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമാണ തൊഴിലാളികൾ ധർണ...

നിർമാണ തൊഴിലാളികൾ ധർണ നടത്തി

text_fields
bookmark_border
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ ബിൽഡിങ്​ ആൻഡ്​​ റോഡ്​ വർക്കേഴ്​സ്​ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ ജോസ്​ വള്ളൂർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​ പി.ജി. ബേബി അധ്യക്ഷത വഹിച്ചു. ക്ഷേമ ബോർഡിൽനിന്ന്​ 2020 മുതലുള്ള പെൻഷൻ, കുടുംബ പെൻഷൻ കുടിശ്ശിക നൽകുക, മിനിമം പെൻഷൻ 5000 രൂപയാക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, സെസ്​ പിരിക്കാനുള്ള എല്ലാ നിർമാണങ്ങളുടെയും കണക്കെടുത്ത്​ പിരിച്ചെടുക്കുക, സെസ്​ പിരിവ്​ തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ച്​ ബിൽഡിങ്​​ പെർമിറ്റ്​ നൽകുമ്പോൾതന്നെ പിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. കെ.എക്സ്​. സേവ്യർ, ട്രഷറർ ജോൺ പഴേരി, ജില്ല ജനറൽ സെക്രട്ടറി വറീത്​ ചിറ്റിലപ്പിള്ളി, എ.ഡി. പത്രോസ്​, ഷാജു എളവള്ളി, രമേശൻ ചിറ്റിലപ്പിള്ളി, വിൽസൻ കൊന്നക്കുഴി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story