Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതരിശുനിലത്ത്​...

തരിശുനിലത്ത്​ പൊന്നുവിളയിച്ച്​ കർഷക കൂട്ടായ്മ

text_fields
bookmark_border
തരിശുനിലത്ത്​ പൊന്നുവിളയിച്ച്​ കർഷക കൂട്ടായ്മ
cancel
ഇരിങ്ങാലക്കുട: പടിയൂർ പൂമംഗലം കോൾ കർഷക സംഘത്തിലെ എട്ടേക്കർ തരിശുനിലത്തിൽ കർഷക കൂട്ടായ്മ നടത്തിയ നെൽകൃഷിക്ക്​ നൂറുമേനി വിളവ്​. കഴിഞ്ഞ 20 വർഷത്തോളമായി ഈ സ്ഥലം തരിശുകിടക്കുകയായിരുന്നു. അസി. കൃഷി ഓഫിസർ വിനോദ്​, യുവ കർഷകൻ ജിനോയ് ആലപ്പാട്ട്​, മുതിർന്ന കർഷകൻ ജോസ് ആലപ്പാട്ട്​ എന്നിവർ ചേർന്ന് രൂപം നൽകിയ കൂട്ടായ്മയാണ് തരിശ് നെൽകൃഷി പദ്ധതി പ്രകാരം ഇവിടെ കൃഷിയിറക്കിയത്​. വിളവെടുപ്പ് ജില്ല പഞ്ചായത്ത് മെംബർ ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ലത സഹദേവൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുധ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.വി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് അശോകൻ, വാർഡ് അംഗങ്ങളായ ടി.വി. വിബിൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ജോയ്സി ആന്റണി, കൃഷി ഓഫിസർ ഡോ. പി.സി. സചന, കൃഷി അസി. എം.എ. സൗമ്യ എന്നിവരും കർഷക കുടുംബാംഗങ്ങളും പങ്കെടുത്തു. ------ tcm ijk എട്ട് ഏക്കർ പാടത്തെ തരിശു നെൽകൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത്​ അംഗം ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story