Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:42 AM IST Updated On
date_range 5 May 2022 5:42 AM ISTസാഹോദര്യ ഇഫ്താർ സംഗമം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മാനവകാരുണ്യ സംഘം കാര സെന്റ് ആൽബന എൽ.പി സ്കൂളിൽ നടത്തിയ ഇഫ്താർ സംഗമം സംഘം രക്ഷാധികാരി കൂടിയായ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബെന്നി കാവാലംകുഴി അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ മുഖ്യാതിഥിയായിരുന്നു. കാതിയാളം ജുമാ മസ്ജിദ് ഖത്തീബ് ആർ.എ. സാബിഖ് മൗലവി റമദാൻ സന്ദേശം നൽകി. വിഷ്ണു മേൽശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. കാര മൗണ്ട് കാർമൽ ചർച്ച് വികാരി ഫാ. ജോയ് തേലക്കാട്ട് സന്ദേശം നൽകി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് മെംബർ കെ.എസ്. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. മോഹനൻ, പഞ്ചായത്ത് മെംബർമാരായ ജോസ്മി ടൈറ്റസ്, നിഷ അജിതൻ, സന്തോഷ് കോരുചാലിൽ, സാബു തുടങ്ങിയവർ സംസാരിച്ചു. മാനവകാരുണ്യ സംഘം ഭാരവാഹികളായ വിനയൻ മാങ്കറ, പി.എ. താജുദ്ദീൻ, എം.എസ്. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. പി.എ. താരജ് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story