Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധിക്കാല ജോലി:...

അവധിക്കാല ജോലി: അധ്യാപകർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകണം

text_fields
bookmark_border
അവധിക്കാല ജോലി: അധ്യാപകർക്ക് ലീവ് സറണ്ടർ ആനുകൂല്യം നൽകണം ചാലക്കുടി: അവധിക്കാലത്ത് പരീക്ഷ ഡ്യൂട്ടി, ഉത്തരക്കടലാസ് മൂല്യനിർണയം, പരിശീലനം തുടങ്ങിയ ജോലികൾ ചെയ്യുന്ന അധ്യാപകർക്കുള്ള ലീവ് സറണ്ടർ ആനുകൂല്യം ഉറപ്പാക്കണമെന്ന്​ കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ്​ തടസ്സപ്പെട്ട്‌ കിടക്കുന്ന അധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിക്കണമെന്നും അടുത്ത അധ്യയന വർഷം മുതൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്ക്​ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സാജു ജോർജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ എം.ആർ. ആംസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ എം. കുമാർ, നിധിൻ ടോണി, ആന്റോ പി. തട്ടിൽ, ജെഫ്രിൻ ജോർജ്​, കെ.വി. സുശീൽ, നെൽസൺ പോൾ, കെ.വി. അജയകുമാർ, പി.എസ്. സൂരജ്, പി.യു. രാഹുൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story