Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതട്ടകങ്ങളിൽ...

തട്ടകങ്ങളിൽ ആവേശക്കൊടിയേറ്റം

text_fields
bookmark_border
തൃശൂര്‍: അഞ്ചാം നാൾ തൃശൂരിന് പൂരമാണ്. മുൻകാലങ്ങളിലെ പോലെ ഒരാണ്ടല്ല, രണ്ടാണ്ട് കഴിഞ്ഞെത്തിയ പൂരം. മങ്ങിയ പ്രതാപം വീണ്ടെടുക്കുന്നത് കൂടിയാണ് ഇത്തവണത്തെ പൂരം. പ്രധാന പങ്കാളി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും കൊടിയേറിയതോടെ ആവേശലഹരിയിലാണ് പൂരനാട്. പൂരത്തിനുള്ള അവസാന ഒരുക്കങ്ങളിലേക്ക് തട്ടകങ്ങൾ കടന്നു. പാറമേക്കാവിനും തിരുവമ്പാടിക്കും പുറമെ പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറി. പൂരത്തിന് ആദ്യം ലാലൂരിലാണ് കൊടിയേറിയത്​. ശ്രീകാർത്യായനി ക്ഷേത്രത്തിലെ കൊടിയേറ്റം രാവിലെ എട്ടിനും 8.30നും ഇടയിൽ നടന്നു. ക്ഷേത്രം മേൽശാന്തി ജിഷ്ണു മല്ലശ്ശേരി കൊടിക്കൂറ പൂജിച്ച് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്​​ എ.കെ. അരവിന്ദാക്ഷന് കൈമാറി. തുടർന്ന് തട്ടകവാസികൾ കൊടിയേറ്റം നടത്തി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.ജി. അനിൽകുമാർ, രക്ഷാധികാരികളായ സലേഷ് ധർമൻ, രവി ചെറുശ്ശേരി, പുഷ്പൻ കാര്യാട്ടുകരക്കാരൻ, ഉത്സവാഘോഷ കൺവീനർ പ്രഭിൻ പള്ളത്ത്, കെ.വി. അരവിന്ദൻ, ഒ.കെ. കിഷോർ തുടങ്ങിയവർ നേതൃത്വം നൽകി. പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, മെംബർ എം.ജി. നാരായണൻ, കൗൺസിലർമാരായ ലാലി ജയിംസ്, പി.കെ. ഷാജൻ, സാറാമ്മ റോബ്സൺ, സജിത ഷിബു, ദേവസ്വം ഭാരവാഹികളായ ജഗദീഷ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30ന് ലാലൂർ ശ്രീകാർത്യായനി ദേവി കാരമുക്ക് പൂക്കാട്ടിക്കര ദേവീക്ഷേത്രത്തിലേക്ക് എഴുന്നള്ളും. അയ്യന്തോൾ ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രത്തിലെ തൃശൂർപൂരം കൊടിയേറ്റം തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി രാമൻ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു. കൗൺസിലർമാരായ ഡോ. വി. ആതിര, എൻ. പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ നന്ദകുമാർ, ക്ഷേത്രസമിതി ഭാരവാഹികളായ ബാലചന്ദ്രൻ കുന്നമ്പത്ത്, ദിനേഷ് കുമാർ കരിപ്പേരിൽ, വിനോദ് മേനോൻ, സുഭാഷ്, ബീന സുരേഷ്, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. രാവിലെ നടന്ന മേളത്തിന് പെരുവനം വിനു മാരാർ പ്രമാണം വഹിച്ചു. പൂര വിളംബരം നടത്തുന്ന കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ ദേശക്കാര്‍ ചേര്‍ന്നാണ് പൂരത്തിന് കൊടിയേറ്റ് നടത്തിയത്. ശുദ്ധിക്രിയകള്‍ക്ക് തന്ത്രി കാര്‍മികത്വം വഹിച്ചു. ക്ഷേത്രക്കുളത്തില്‍ ഭഗവതി ആറാട്ടും നടത്തി. ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പൂരത്തിന് കൊടിയേറ്റ് നിർവഹിച്ചു. തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ നടക്കുന്ന ആറാട്ടിന് തന്ത്രി നേതൃത്വം നല്‍കും. മേളവും അരങ്ങേറി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, ബോർഡ് അംഗം എം.ജി. നാരായണൻ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ എന്നിവരും പങ്കെടുത്തു. ചൂരക്കോട്ടുകാവ് ദുര്‍ഗ ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകൾക്ക് ശേഷം പൂജിച്ച കൊടിക്കൂറ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് കൊടിമരത്തിൽ കെട്ടി കൊടിയേറ്റ് നിർവഹിച്ചു. കൊടിയേറ്റിന് ശേഷം ക്ഷേത്രക്കുളത്തില്‍ ഭഗവതിയുടെ ആറാട്ടും നടന്നു. കണിമംഗലം ശാസ്താക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ക്ക് ശേഷം നാട്ടുകാരാണ് കൊടിയേറ്റിയത്. തുടര്‍ന്ന് മേളം അരങ്ങേറി. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകൾക്ക് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് കൊടിയേറ്റം നിർവഹിച്ചു. ക്ഷേത്രക്കുളത്തില്‍ ആറാട്ടും ഉണ്ടായി. പനമുക്കുംപിള്ളി ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ തട്ടകക്കാര്‍ ചേര്‍ന്നാണ് കൊടിയേറ്റ് നടത്തിയത്. സെക്രട്ടറി ശക്തിധരൻ, കൗൺസിലർ ജോൺ ഡാനിയേൽ, സുരേന്ദ്രൻ അയിനിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു. tcr_chr2 laloor kodiyett- ലാലൂർ കാർത്യായനി ക്ഷേത്രത്തിലെ കൊടിയേറ്റ് tcr-chr2 ayyanthol kodiyett-അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലെ കൊടിയേറ്റ് tcr-chr2 kuttur neythalakkav kodiyett-കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ കൊടിയേറ്റുന്നു tcr-chr2 chembookkav kodiyett- ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ നടന്ന കൊടിയേറ്റ് tcr-chr2 choorakkottukav kodiyett- ചൂരക്കോട്ടുകാവ് ദുര്‍ഗ ക്ഷേത്രത്തിലെ കൊടിയേറ്റ് tcr_chr2 kanimangalam kodiyett-കണിമംഗലം ക്ഷേത്രത്തിൽ കൊടിയേറ്റുന്നു tcr_chr2 pookkaattikkara kodiyett-പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തില്‍ നടന്ന കൊടിയേറ്റ്​ tcr_chr2 panamukkumpilly kodiyett പനമുക്കുംപിള്ളി ശ്രീധര്‍മശാസ്ത ക്ഷേത്രത്തി​​ലെ കൊടിയേറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story