Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എസ്​. മുരളി സ്മാരക...

ടി.എസ്​. മുരളി സ്മാരക അവാർഡ്​ പി.കെ. ഗുരുദാസന്​

text_fields
bookmark_border
തൃശൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കേരള ഘടകം സ്ഥാപക ജനറൽ സെക്രട്ടറി ടി.എസ്. മുരളിയുടെ സ്മരണക്ക്​ ഏർപ്പെടുത്തിയ അവാർഡിന്​ മുൻ മന്ത്രി പി.കെ. ഗുരുദാസൻ അർഹനായി. രാഷ്ട്രീയ-പൊതുമണ്ഡലങ്ങളിലും ട്രേഡ്​ യൂനിയൻ രംഗത്തും നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാർഡ്​ നൽകുന്നത്​. സി.ജെ. നന്ദകുമാർ, കെ.വി. ജോർജ്, പി.എൻ. രാജഗോപാലൻ നായർ, ടി. നരേന്ദ്രൻ, എസ്.എസ്. അനിൽ, എൻ. നന്ദകുമാർ, പി. സുരേഷ്​ കുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്​ അവാർഡ്. ടി.എസ്​. അനുസ്മരണ സമ്മേളനം മേയ് 12ന്​ വൈകീട്ട്​ അഞ്ചിന്​ കൊല്ലം എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കും. ബെഫി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. സിയാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. photo.......P K Gurudasan: പി.കെ. ഗുരുദാസൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story