Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഈ നിലയിൽ കോൺഗ്രസിന്...

ഈ നിലയിൽ കോൺഗ്രസിന് നിലനിൽക്കാനാവില്ല; തുറന്നടിച്ച് കെ. സുധാകരൻ

text_fields
bookmark_border
blurb: നിലപാടില്ലായ്മ കൂടെയാരുമില്ലാത്ത അവസ്ഥയുണ്ടാക്കുമെന്ന് വി.ഡി. സതീശൻ തൃശൂര്‍: കോൺഗ്രസ് നേതൃസംഗമത്തിൽ പ്രവർത്തകർക്കെതിരെ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പ്രവര്‍ത്തനരീതി മാറണമെന്നും സേവനം കൊണ്ടും വിനയം കൊണ്ടും മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുകയെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രവർത്തിക്കാൻ കഴിയാത്തവർ വേറെ ഏതെങ്കിലും തൊഴിലെടുത്ത് ജീവിക്കുകയാണ് നല്ലത്​. ഈ പാര്‍ട്ടി വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നമ്മള്‍ മാറണം. അല്ലെങ്കില്‍ കാലം നമ്മെ മാറ്റും. അപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ടുവരണം. പാരമ്പര്യവും സർവിസും കൊണ്ട് കാര്യമില്ല. മേയ് 31നുള്ളില്‍ ജില്ലയിലെ സി.യു.സികളുടെ രൂപവത്​കരണം പൂര്‍ത്തിയാക്കണം. അംഗത്വം ചേര്‍ക്കാത്തവര്‍ താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ഭാരവാഹികളായി ഉണ്ടാകില്ല. ജോലി ചെയ്യുന്നവര്‍ക്കായിരിക്കും അംഗീകാരം. രാജ്യത്തെ കോണ്‍ഗ്രസ് സംവിധാനത്തിന് മാതൃകയായി സി.യു.സി രൂപവത്​കരണം പൂര്‍ത്തിയാക്കണമെന്നും സുധാകരൻ പ്രവർത്തകരോടായി പറഞ്ഞു. സംഘര്‍ഷഭരിതമായ കാലങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അതിനൊത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സങ്കീർണമായ സാഹചര്യങ്ങളുള്ള നാടാണ് കേരളം. നിലപാടുകള്‍ കൊണ്ട് മാത്രമാണ് നിലനില്‍ക്കാന്‍ കഴിയുക. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിര്‍ക്കണം. നിലപാടില്ലായ്മ കൂടെയാരുമില്ലാത്ത അവസ്ഥയുണ്ടാക്കുമെന്നും സതീശന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി-ഡി.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story