Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടി എൽ.പി സ്കൂളിൽ...

കൊരട്ടി എൽ.പി സ്കൂളിൽ സൗരോർജ പാനൽ

text_fields
bookmark_border
കൊരട്ടി എൽ.പി സ്കൂളിൽ സൗരോർജ പാനൽ
cancel
കൊരട്ടി: കൊരട്ടി പഞ്ചായത്ത് എൽ.പി സ്കൂളിൽ സർവശിക്ഷ കേരളയുടെ ധനസഹായത്തോടെ രണ്ടര ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച സോളാർ പാനൽ കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ബി.പി.സി സി.ജി. മുരളീധരൻ, ഹെഡ്മിസ്ട്രസ് നീന ജോസഫ്, അംഗങ്ങളായ നൈന റിച്ചു, പി.എസ്. സുമേഷ്, വർഗീസ് തച്ചുപറമ്പൻ, ലിജോ ജോസ്, പി.ടി.എ പ്രസിഡന്‍റ്​ ബിജു ആന്‍റണി, കെ.എം. കവിത, ശ്രീരമ്യ ലാലു, ടി.പി. ജോസ്, പ്രജിത മുരുകൻ എന്നിവർ സംസാരിച്ചു. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ആദ്യത്തെ പൊതുവിദ്യാലയമാണ് കൊരട്ടി പഞ്ചായത്ത് എൽ.പി സ്കൂൾ. TC MChdy - 2 കൊരട്ടി പഞ്ചായത്ത് സ്കൂളിലെ സോളാർ പാനൽ പ്രസിഡന്‍റ്​ പി.സി. ബിജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story