Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:45 AM IST Updated On
date_range 29 April 2022 5:45 AM ISTഅഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കം
text_fieldsbookmark_border
അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് നാളെ തുടങ്ങും ചാലക്കുടി: മേലൂർ പഞ്ചായത്ത് സ്പോർട്ട് അക്കാദമിയുടെ നേതൃത്വത്തിലുള്ള മൂന്നാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച മേലൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് മൈതാനിയിൽ ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ എട്ട് ടീമുകൾ പങ്കെടുക്കും. മേലൂരിലെ ഫുട്ബാൾ താരങ്ങളുടെ വളർച്ചയ്ക്കും മികച്ച താരങ്ങളെ കണ്ടെത്തുന്നതിനുമായുള്ള മേലൂർ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങളും ഇതോടൊപ്പം നടക്കും. വൈകിട്ട് ഏഴിന് മന്ത്രി കെ. രാധാകൃഷ്ണൻ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ വിശിഷ്ട വ്യക്തികളായി പങ്കെടുക്കും. ടൂർണമെന്റ് ദിവസങ്ങളിൽ ചാലക്കുടിയിലെ നേതൃത്വത്തിലുള്ള വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും. അയ്യായിരത്തോളം പേർക്ക് മത്സരം കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വാർത്തസമ്മേളനത്തിൽ മേലൂർ പഞ്ചായത്ത് സ്പോർട് അക്കാദമി രക്ഷാധികാരിയും മേലൂർ പഞ്ചായത്ത് പ്രസിഡന്‍റുമായ എം.എസ്. സുനിത, എം.പി.എസ്.എ ചെയർമാൻ പി.പി. ബാബു, ജനറൽ കൺവീനർ ബിനോയ് മേച്ചേരി, വൈസ് ചെയർമാൻ പോളി പുളിക്കൻ, പബ്ലിസിറ്റി കൺവീനർ ജെ. ജെക്സ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story