Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രൈസ്റ്റ്...

ക്രൈസ്റ്റ് എന്‍ജിനീയറിങ്ങ് കോളേജില്‍ ദേശീയ ടെക്‌നിക്കല്‍ ഫെസ്റ്റിവൽ നാളെ തുടങ്ങും

text_fields
bookmark_border
ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജില്‍ ദേശീയ ടെക്‌നിക്കല്‍ ഫെസ്റ്റിവൽ നാളെ തുടങ്ങും ഇരിങ്ങാലക്കുട: സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ സാങ്കേതിക അഭിരുചി വളർത്തുക, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പൊതുമുന്നേറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്​ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ടെക്​നികൽ ഫെസ്റ്റിവൽ ടെക്​ലെറ്റിക്സ് 2022 ശനിയാഴ്ച ഉദ്​ഘാടനം ചെയ്യും. രാവിലെ 9.30ന് സംസ്ഥാന ഇന്നത വിദ്യാഭ്യാസ- മന്ത്രി ഡോ. ആർ. ബിന്ദു ഉദ്​ഘാടനം നിർവഹിക്കും. മേയ് ഒന്ന്​ മുതൽ മൂന്ന്​ വരെ ഓൺലൈൻ ഇവന്‍റുകളും നാല്​ മുതൽ ആറ്​ വരെ ഓഫ്‌ലൈന്‍ ഇവന്‍റുകളുമാണ് അരങ്ങേറുക. ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾ പ്രദർശനം, വിർച്വൽ റിയാലിറ്റി പ്രദർശനം പോർട്ടബിൾ വീടുകളുടെ എക്സ്പോ, ജല റോബോട്ടുകളുടെ പ്രദർശനം തുടങ്ങി ഒമ്പത്​ എക്സിബിഷനുകൾ, ഒമ്പത്​ സാങ്കേതിക ശിൽപശാലകൾ, 11 പ്രഭാഷണങ്ങൾ, അമ്പതോളം സാങ്കേതിക മത്സരങ്ങള്‍, 20 കലാ - സാംസ്കാരിക മത്സരങ്ങൾ എന്നിങ്ങനെ നൂറ്റിയിരുപതോളം ഇവന്‍റുകളാണ് ഫെസ്റ്റിന്‍റെ ഭാഗമായി അരങ്ങേറുക. സ്‌കില്‍ ജാക്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽമേള സ്കൂൾ കോളജ് വിദ്യാർഥികൾക്കായുള്ള റോബോട്ടിക്സ് മത്സരങ്ങൾ, ഡാൻസ് ബാറ്റിൽ, മ്യൂസിക് ബാൻഡ് മത്സരം, സംരംഭകത്വ പരിശീലന പരിപാടികൾ എന്നിവയും ഉണ്ടാകും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ആകെ അഞ്ച് ലക്ഷത്തിലേറെ രൂപയാണ്​ പ്രൈസ്​ മണിയായി നൽകുക. സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കി ഇന്ത്യയിലെ നഗരങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഫെസ്റ്റ്​ അണിയിച്ചൊരുക്കിയത്​. വിവിധ നഗരങ്ങളുടെ പവിലിയനുകളിൽനിന്നായി അവിടങ്ങളിലെ നാംസ്കാരം രുചിഭേദങ്ങൾ സ്മാരകങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. ആറിന് എ.സി.പി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പ്രൊ ഷോയോടെ ഫെസ്റ്റിന് സമാപനമാകും. അധ്യാപകരായ ഡോ. അരുൺ അഗസ്റ്റിൻ, ടി.ആർ. രാജീവ്, എം.എം. അബ്ദുൽ അഹദ്, സി.ജി. ദേവപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടന സമിതിയാണ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story