Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:49 AM IST Updated On
date_range 27 April 2022 5:49 AM ISTവീട് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു
text_fieldsbookmark_border
ആമ്പല്ലൂര്‍: വെണ്ടോര്‍ കപ്പേളയ്ക്ക് സമീപം . കുറ്റിക്കാടന്‍ ഷാജുവിന്റെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം. വീടിനോട് ചേര്‍ന്ന് പച്ചക്കറി കട നടത്തുന്ന ഷാജു പുലർച്ച മൂന്നിന് തൃശൂരിലേക്ക് പച്ചക്കറിയെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഷാജു ഗ്രില്ല് പുറത്ത് നിന്ന് പൂട്ടിയാണ് തൃശൂരിലേക്ക് പോയത്. അഞ്ച് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് വീടിന് ഉള്ളില്‍ കയറി നോക്കിയപ്പോഴാണ് മുറിയില്‍ വെച്ചിരുന്ന മൊബൈല്‍ മോഷണം പോയ വിവരം അറിഞ്ഞത്. അകത്ത് കടന്ന മോഷ്ടാവ് ഹാളില്‍ ഷാജുവിന്റെ ഭാര്യയും മക്കളും കിടക്കുന്നത് കണ്ട് വീടിനകത്തേയ്ക്ക് കയറാതെ തൊട്ടടുത്തുള്ള മുറി തുറന്ന് മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു. മുറ്റത്ത് കിടന്നിരുന്ന കസേര ഉപയോഗിച്ച് വീടിന്റെ മുന്‍വശത്ത് കത്തി നിന്നിരുന്ന ബള്‍ബ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഷാജു തിരിച്ചെത്തി വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് വീടിനുള്ളില്‍ കിടന്ന് ഉറങ്ങിയിരുന്നവര്‍ മോഷണ വിവരം അറിയുന്നത്. പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story