Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:55 AM IST Updated On
date_range 25 April 2022 5:55 AM ISTചോദ്യത്തിന് പകരം ഉത്തരം തന്നെ നൽകി കേരള സർവകലാശാല പരീക്ഷ
text_fieldsbookmark_border
തിരുവനന്തപുരം: പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക തന്നെ നൽകി കേരള സർവകലാശാല. കുഴക്കുന്ന ചോദ്യങ്ങൾക്ക് പകരം ഉത്തരങ്ങളുടെ സൂചന ചോദ്യപേപ്പർ രൂപത്തിൽ ലഭിച്ചതോടെ എല്ലാ ഉത്തരവും തെറ്റാതെ പകർത്തി വിദ്യാർഥികൾ 'സംതൃപ്ത പരീക്ഷ' എഴുതി മടങ്ങി. ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയിലാണ് വിദ്യാർഥികൾക്ക് സർവകലാശാലയുടെ അപ്രതീക്ഷിത സഹായം ലഭിച്ചത്. 'സിഗ്നൽസ് ആൻഡ് സിസ്റ്റംസ്' പരീക്ഷ എഴുതിയവർക്കാണ് ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക തന്നെ ലഭിച്ചത്. പരീക്ഷ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകൻ ചോദ്യപേപ്പറിനൊപ്പം ഉത്തരസൂചികയും സർവകലാശാലക്ക് അയച്ചുകൊടുക്കും. പരീക്ഷ കൺട്രോളറുടെ ഓഫിസിൽ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക പ്രിന്റ് ചെയ്ത് നൽകുകയായിരുന്നത്രെ. പരീക്ഷ കൺട്രോളറുടെ ഓഫിസിൽ നിന്ന് മൂല്യനിർണയത്തിന് ഉത്തരക്കടലാസിനോടൊപ്പം ഉത്തര സൂചിക അയച്ചുകൊടുത്തു. ചോദ്യപേപ്പർ കൂടി അയച്ചുതരാൻ മൂല്യനിർണയം നടത്തുന്ന അധ്യാപകൻ പരീക്ഷ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയിൽപെട്ടത്. എന്നാൽ ഇതേവരെ സർവകലാശാല, പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞവർഷത്തെ ചോദ്യപേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഉത്തര സൂചിക നൽകിയുള്ള പരീക്ഷ നടത്തിപ്പും പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story