Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ ജയിലിലാക്കി

text_fields
bookmark_border
തൃശൂർ: കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് വിയ്യൂർ നെല്ലിക്കാട് സ്വദേശി പാണ്ടിയത്ത് രാജീവിനെ (തക്കാളി രാജീവ് -36) കാപ്പ ചുമത്തി ജയിലിലാക്കി. തൃശൂരിലെ ഒരുബാർ ഹോട്ടലിൽ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി സപ്ലെയറെ വെട്ടി പരിക്കേൽപ്പിച്ച കേസിലും പെരിങ്ങാവിലുള്ള വീട്ടിൽ കയറി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലും കുറ്റൂരുള്ള സൂപ്പർമാർക്കറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കടയുടമയെ ആക്രമിക്കുകയും ചെയ്ത കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കുറ്റൂരുള്ള വീട്ടിൽ അതിക്രമിച്ച് കയറി ബധിരനും മൂകനുമായയാളുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് എട്ടുമാസം തടവിനും ശിക്ഷിച്ചിരുന്നു. പൊതു സമാധാനത്തിന് ഭീഷണിയായ ഇയാളെ കാപ്പ പ്രകാരം ഒരു വർഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇപ്പോൾ കാപ്പ ചുമത്തി ജയിലിലാക്കിയത്. ജില്ല പൊലീസ് മേധാവി ആർ. ആദിത്യയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റാണ് അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടത്. ഒല്ലൂർ അസി. കമീഷണർ സേതുവിന്റെ നേതൃത്വത്തിൽ വിയ്യൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സൈജുപോൾ, സി.പി.ഒമാരായ ലാലു, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. tcr_chr3 രാജീവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story