Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിശീലന ക്ലാസ്...

പരിശീലന ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ നല്‍കുന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ . പരിശീലന പരിപാടിയില്‍ വിവരശേഖരണത്തിനാവശ്യമായ സോഫ്റ്റ്​വെയര്‍ പരിചയപ്പെടുത്തല്‍, ഭവനസന്ദര്‍ശനം നടത്തി ശേഖരിക്കേണ്ട വിഷയങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ വിശകലനം ചെയ്യേണ്ട വിധം എന്നിവയെക്കുറിച്ചെല്ലാം വിശദമായ പരിശീലനം നല്‍കി. ആളൂര്‍, മുരിയാട് പഞ്ചായത്തുകളിലെ പരിശീലനം ആളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലേത് പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിലും ഇരിങ്ങാലക്കുട നഗരസഭ, വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിശീലനം ക്രൈസ്റ്റ് കോളജിലുമാണ് സംഘടിപ്പിച്ചത്. യോഗങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ‍്യക്ഷര്‍, ജനപ്രതിനിധികള്‍, അംഗൻവാടി, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story