Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:42 AM IST Updated On
date_range 25 April 2022 5:42 AM ISTജലസ്രോതസ്സുകളുടെ മലിനീകരണം തടയാന്‍ മറ്റത്തൂരില്‍ കര്‍മപദ്ധതി
text_fieldsbookmark_border
മറ്റത്തൂര്‍: സമ്പൂര്‍ണ ജലശുചിത്വത്തിനായി നടപ്പാക്കുന്ന 'തെളിനീര്‍ ഒഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ ജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിന് രൂപരേഖ തയാറാക്കുന്നു. പ്രസിഡന്റ് അശ്വതി വിബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജലസ്രോതസ്സുകളിലെ മാലിന്യത്തിന്റെ തോത് മനസ്സിലാക്കി ഖര ദ്രവ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മലിനീകരണം തടയുന്നതിന് കര്‍മപദ്ധതി തയാറാക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെ ജലസ്രോതസ്സുകളുടെ മാപ്പിങ് നടത്തും. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില, ജലവിഭവ വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവയില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല റിസോഴ്‌സ് ഗ്രൂപ്പിനും രൂപംനല്‍കി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന്‍, ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍, കൃഷി ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story