Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:41 AM IST Updated On
date_range 25 April 2022 5:41 AM ISTകോട്ടപ്പുറം ചന്തയിലെ പ്രതിസന്ധി: അടിയന്തര നടപടി വേണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിലെ കയറ്റിറക്കുകൂലിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ എം.എൽ.എ അടക്കമുള്ള ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോട്ടപ്പുറം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കോവിഡ് വ്യാപന സാഹചര്യത്തിലാണ് 2021 ഏപ്രിലിൽ അവസാനിച്ച കരാർ പുതുക്കാതിരുന്നത്. പിന്നീട് ക്ഷേമബോർഡിന്റെ നേതൃത്വത്തിലും നേരിട്ടും ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിലും ചർച്ചകൾ നടക്കുകയും 12.5 ശതമാനം കൂലിവർധന തീരുമാനിക്കുകയും മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഈ ധാരണകളിൽനിന്ന് തൊഴിലാളി യൂനിയനുകൾ പിന്മാറുകയായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഡി.എൽ.ഒയുടെ ഉത്തരവിനെ മറികടന്ന്, ചന്തയിൽ നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ ലംഘിച്ച് വ്യാപാരികൾക്ക് ചരക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് ചന്തയുടെ നിലനിൽപിനെ ബാധിക്കുമെന്നും മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മാത്രമല്ല, വ്യാപാരികൾക്ക് നേരെ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിൽ പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ ചന്തയിൽ ചരക്കുകൾ കൊണ്ടുവരേണ്ടതില്ലെന്ന് വ്യാപാരികൾ തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്‍റ് ഇ.എ. ബഷീർ, സെക്രട്ടറി കെ.എം. ടോമി, കെ.ഐ. നജാഹ്, വി.കെ. ജമാലുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story