Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെണിയൊരുക്കി...

കെണിയൊരുക്കി നടപ്പാതയിലെ കുഴി

text_fields
bookmark_border
കെണിയൊരുക്കി നടപ്പാതയിലെ കുഴി
cancel
ആമ്പല്ലൂർ: വരന്തരപ്പിള്ളി സെന്ററിലെ നടപ്പാതയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നത് അപകട ഭീഷണിയാകുന്നു. പ്രധാന റോഡില്‍ വെള്ളച്ചാലിന്​ മുകളിലെ മൂന്നു​ സ്ലാബുകളാണ് തകര്‍ന്ന് കുഴിയായത്. കഴിഞ്ഞയാഴ്ച ഈ കുഴിയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. കോണ്‍ക്രീറ്റ് കട്ട വിരിച്ച ഭാഗത്താണ് കുഴി രൂപപ്പെട്ടത്. റോഡിന് വീതി കുറവുള്ള ഈ ഭാഗത്ത് അപകട സാധ്യതയേറെയാണ്. ഒരേസമയം ഒന്നിലധികം വാഹനങ്ങള്‍ എത്തിയാല്‍ വഴിയാത്രക്കാര്‍ നടപ്പാതയെയാണ് ആശ്രയിക്കുന്നത്. സ്ലാബ് തകര്‍ന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതിനാല്‍ ആളുകൾ കുഴിയിൽ വീണ് പരിക്കേല്‍ക്കുന്നത്​ പതിവാണ്. നൂറുകണക്കിനാളുകള്‍ നിരന്തരം കടന്നുപോകുന്ന ഭാഗത്താണ് കുഴിയുള്ളത്​. കിഫ്ബി ഫണ്ട് അനുവദിച്ച് മെക്കാഡം ടാറിങ് കാത്തുകിടക്കുന്ന പള്ളിക്കുന്ന് പാലപ്പിള്ളി റോഡിലെ പ്രധാന സെന്ററാണ് വരന്തരപ്പിള്ളി. വെള്ളച്ചാലിലെ തടസ്സങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കാത്തതും പ്രശ്‌നമാണ്. കിഫ്ബി മെക്കാഡം റോഡിനായി സ്ഥലം ഏറ്റെടുക്കലും സമ്മതപത്രം വാങ്ങലും മാത്രമാണ് കഴിഞ്ഞത്. അറ്റകുറ്റപ്പണിയോ നവീകരണമോ നടക്കാതെ കട്ട വിരിച്ച റോഡും ഏറെ താമസിയാതെ ശോച്യാവസ്ഥയിലാകാനിടയുണ്ട്. ------------ പടം : വരന്തരപ്പിള്ളി സെന്ററിലെ നടപ്പാതയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന നിലയിൽ file name amb foot path
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story