Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:44 AM IST Updated On
date_range 24 April 2022 5:44 AM ISTകായിക രംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യം - മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsbookmark_border
കായികരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യം -മന്ത്രി വി. അബ്ദുറഹിമാൻ അടുത്ത അധ്യയനവർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗം ഇരിങ്ങാലക്കുട: കായികരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. പല സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണി ഇല്ലാത്ത അവസ്ഥയിലാണ്. നിലവിൽ സംസ്ഥാനത്ത് കായിക രംഗത്ത് 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം വന്നിട്ടുണ്ട്. ആസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ കായിക മേഖലയുടെ വളർച്ചക്ക് ഇടപെടൽ നടത്താൻ തയാറായി വന്നിട്ടുണ്ട്. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 1200 കോടി രൂപ സർക്കാർ ചെലവഴിച്ചുവെന്നും പ്ലാൻ ഫണ്ടിൽനിന്നുള്ള 2,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്ന് വരുകയാണെന്നും ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിൽ സിന്തറ്റിക് കോർട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും. പ്രൈമറി മുതൽ സർവകലാശാലതലം വരെ അഞ്ച് ലക്ഷം കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ നടപടി പൂർത്തിയായി. കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാനുള്ള പദ്ധതിക്ക് ഫിഫയുടെ അംഗീകാരമായി. 50 ഓപൺ ജിമ്മുകളും മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങളും ആരംഭിക്കും. പഞ്ചായത്തുതലത്തിൽ സ്പോർട്സ് കൗൺസിൽ ആരംഭിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. ഓപൺ ജിമ്മിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. അഡ്വഞ്ചർ പാർക്ക് ഉദ്ഘാടനം മന്ത്രിമാർ സംക്തമായി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ് അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി കുര്യാക്കോസ്, കലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ.ആർ. സാംബശിവൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് മാത്യു, തമ്പി ജോർജ്, കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, ജനറൽ ക്യാപ്റ്റൻ കെ.എം. നന്ദന എന്നിവർ സംസാരിച്ചു. ---------------- tcm ijkഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിൽ നിർമാണം പൂർത്തീകരിച്ച സിന്തറ്റിക് കോർട്ട് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story