Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിപ്​മറിൽ വിവിധ...

നിപ്​മറിൽ വിവിധ പദ്ധതികൾ സമർപ്പിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: കല്ലേറ്റുങ്കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിസിക്കൽ മെഡിസിൻ ആൻഡ്​​ റിഹാബിലിറ്റേഷനിൽ (എൻ.ഐ.പി.എം.ആർ) സ്ഥാപിച്ച എംപവർമെന്‍റ്​ ത്രൂ വൊക്കേഷനലൈസേഷൻ, കോൺഫറൻസ് ഹാൾ, കാമ്പസിലെ സൗരോർജ വിളക്കുകൾ, സാമൂഹിക സുരക്ഷ മിഷൻ സഹകരണത്തോടെ നടപ്പാക്കുന്ന ചൈൽഡ് ഡെവലപ്​മെന്‍റ്​ ആൻഡ്​ റിസർച് സെന്‍റർ, സെറിബ്രൽ പാൾസി റിസർച് ആൻഡ്​ റിഹാബിലിറ്റേഷൻ സെന്‍റർ, ഡാൻസ് ആൻഡ്​ മ്യൂസിക് തിയറ്ററ്റർ എന്നിവ മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്. ചിത്ര, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. ജോജോ, ജില്ല സാമൂഹിക നീതി ഓഫിസർ അസ്ഗർ ഷാ, ആളൂർ പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story