Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:43 AM IST Updated On
date_range 22 April 2022 5:43 AM ISTവർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലന കളരി
text_fieldsbookmark_border
വർക്കിങ് ഗ്രൂപ് അംഗങ്ങൾക്ക് പരിശീലന കളരി ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ് അംഗങ്ങൾക്കായി നടന്നുവരുന്ന പതിനാലാം പദ്ധതി പരിശീലന കളരിയുടെ സെഷനിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ പങ്കെടുത്തു. കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, എൻ.എസ്.എസ് കോഓഡിനേറ്റർ പ്രഭാശങ്കർ എന്നിവർ സംസാരിച്ചു. കില റിസോഴ്സ് ടീം അംഗങ്ങളായ വി.എസ്. ഉണ്ണികൃഷ്ണൻ, വി. ഭാസുരാംഗൻ, ഹരി ഇരിങ്ങാലക്കുട, കെ.ജെ. റോബിൻസൺ, നാദിയ ജാസിം ഹൈദർ, ബി.ജി. വിഷ്ണു, കെ.എസ്. സജീവൻ, ബാബു കോടശ്ശേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഇരിങ്ങാലക്കുട, മതിലകം ബ്ലോക്കുകളിലെ 11 പഞ്ചായത്തുകളിലെ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം വർക്കിങ് ഗ്രൂപ് അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story