Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹൃദയ കോളജിന്​ കായിക...

സഹൃദയ കോളജിന്​ കായിക പുരസ്കാരം

text_fields
bookmark_border
സഹൃദയ കോളജിന്​  കായിക പുരസ്കാരം
cancel
സഹൃദയ കോളജിന്​ കായിക പുരസ്കാരം കൊടകര: കാലിക്കറ്റ് സർവകലാശാല 2020-'21 കലാലയ വര്‍ഷത്തെ കായിക രംഗത്തെ മികവിന് നല്‍കുന്ന ബെസ്റ്റ് കോളജ് അവാര്‍ഡിന് അണ്‍ എയ്​ഡഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പൊതു വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്​. കഴിഞ്ഞ വര്‍ഷം നടന്ന യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ 14 ടീമിനങ്ങളില്‍ നിന്നും​ 10 വ്യക്തിഗത ഇനങ്ങളില്‍ നിന്നുമായി 196 പോയന്റ് നേടിയാണ് സഹൃദയ ഈ നേട്ടം കൈവരിച്ചത്. പുരുഷ വിഭാഗത്തില്‍ സഹൃദയക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഈ വര്‍ഷം 46 വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമുകളില്‍ ഇടം നേടുകയും ഇതില്‍ 17 പേര്‍ അഖിലേന്ത്യ മത്സരങ്ങളില്‍ ജേതാക്കളാവുകയും ചെയ്തിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന്​ സഹൃദയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. സ്‌പോര്‍ട്സ്​ അക്കാദമി ഡയറക്ടര്‍ ഫാ. സെബിന്‍ എടാട്ടുകാരന്‍, കായിക വകുപ്പ് മേധാവി ഡോ. പോള്‍ ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാപ്ഷന്‍ TCM KDA 3 sahrudaya college കായികരംഗത്തെ മികവിനുള്ള കാലിക്കറ്റ് സർവകലാശാല പുരസ്‌കാരം കൊടകര സഹൃദയ കോളജ്​ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story