Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേണം, ആദിവാസി...

വേണം, ആദിവാസി കോളനികൾക്ക്​ പുതിയ കുടിവെള്ള പദ്ധതികൾ

text_fields
bookmark_border
വേണം, ആദിവാസി കോളനികൾക്ക്​ പുതിയ കുടിവെള്ള പദ്ധതികൾ
cancel
ആദിവാസി കോളനികൾക്ക്​ പുതിയ കുടിവെള്ള പദ്ധതികൾ വേണം വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷം കൊടകര: മറ്റത്തൂരിലെ കിഴക്കന്‍ വനമേഖലയിലുള്ള ആനപ്പാന്തം, കാരിക്കടവ് ആദിവാസി കോളനികളില്‍ വേനലിൽ അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ പുതിയ കുടിവെള്ള പദ്ധതി ആവിഷ്കരിക്കണമെന്ന്​ ആവശ്യമുയരുന്നു. ഇരു കോളനികളിലും ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചെങ്കിലും വേനല്‍ രൂക്ഷമാകുമ്പോള്‍ കിണറുകള്‍ വറ്റുന്നതിനാല്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് ജലക്ഷാമം താല്‍ക്കാലികമായി പരിഹരിക്കുന്നത്. വെള്ളിക്കുളങ്ങരയില്‍നിന്ന് ആറു കിലോമീറ്ററോളം അകലെ ശാസ്താംപൂവം വനപ്രദേശത്താണ് ആനപ്പാന്തം ആദിവാസി കോളനി. കാടര്‍ വിഭാഗക്കാരായ എഴുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ പത്തുവര്‍ഷത്തോളം മുമ്പ് പുതിയ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയും കോളനിയിലെ ഉയര്‍ന്ന ഭാഗത്ത് ജലസംഭരണി നിര്‍മിച്ച് മുഴുവന്‍ വീടുകളിലേക്കും പൈപ്പ്​ കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വേനലിൽ കിണറുകളില്‍ ജലനിരപ്പ്​ താഴുന്നതോടെ കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാകും. പിന്നീട്​ അധികൃതര്‍ ടാങ്കറുകളില്‍ എത്തിച്ചുനല്‍കുന്ന വെള്ളമാണ് വേനല്‍ക്കാലത്ത് ഇവര്‍ക്ക്​ ആശ്രയം. ശാസ്താംപൂവത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാരിക്കടവ് ആദിവാസി കോളനിയിലും വേനലിൽ സമാനമായ സാഹചര്യമാണ്​. മലയര്‍ വിഭാഗക്കാരായ 15 കുടുംബങ്ങളാണ് ഇവിടെയുള്ളത്​. കുറുമാലിപ്പുഴയുടെ കൈവഴിയായ മുപ്ലി പുഴയോരത്തുള്ള കോളനിയില്‍ രണ്ട് വലിയ കിണറുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും വേനലില്‍ പുഴ വറ്റിവരളുന്നതോടെ കിണറുകളിലും വെള്ളം താഴും. കാരിക്കടവ് കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പൊലീസിന്‍റെ നേതൃത്വത്തിലുള്ള മെഴ്‌സി കോപ്പ് ഏതാനും വര്‍ഷം മുമ്പ് പുതിയൊരു പദ്ധതി ഇവിടെ നടപ്പാക്കിയിരുന്നു. കിണറുകള്‍ ആഴം കൂട്ടി നവീകരിച്ചും മോട്ടോറുകളും ജലസംഭരണിയും സ്ഥാപിച്ചുമാണ് ഇത്​ നടപ്പാക്കിയത്. എന്നാല്‍, വേനലില്‍ കിണറുകള്‍ വറ്റി പമ്പിങ്​ സാധ്യമല്ലാതാകുമ്പോള്‍ കാരിക്കടവ് കോളനിയിലേക്കും ടാങ്കറില്‍ വെള്ളമെത്തിക്കേണ്ട അവസ്ഥയാണുള്ളത്. വേനലിൽ രണ്ട് ആദിവാസി കോളനികളിലും അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാന്‍ വെള്ളിക്കുളങ്ങരയില്‍ പമ്പിങ്​ സ്റ്റേഷന്‍ സ്ഥാപിച്ച് പുതിയൊരു കുടിവെള്ള പദ്ധതി ആവിഷ്കരിക്കണമെന്നാണ്​ ആവശ്യം. വെള്ളിക്കുളം വലിയതോടിന് സമീപം കിണര്‍ നിര്‍മിച്ച് വനം വകുപ്പിന്‍റെ സഹകരണത്തോടെ ഏഴു കിലോമീറ്ററോളം നീളത്തില്‍ പൈപ്പ്​ ലൈന്‍ സ്ഥാപിച്ചാല്‍ ആദിവാസി കുടുംബങ്ങള്‍ക്ക് സമൃദ്ധമായി വെള്ളം എത്തിച്ചുകൊടുക്കാന്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്ഷന്‍ TCM KDA 1karikadavu kinar കാരിക്കടവ് ആദിവാസി കോളനിയിലെ കിണറും പമ്പ് ഹൗസും (ഫയല്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story