Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTഅതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി 'ഇട'ത്തിൽ വിശ്രമിക്കാം
text_fieldsbookmark_border
അതിരപ്പിള്ളിയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി 'ഇട'ത്തിൽ വിശ്രമിക്കാം അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾക്കായി 'ഇടം' വഴിയോര വിശ്രമ കേന്ദ്രവും വാട്ടർ എ.ടി.എമ്മും പ്രവർത്തനമാരംഭിച്ചു. നവകേരള മിഷൻ കർമ പദ്ധതി കോഓഡിനേറ്ററും ഐ.എച്ച്.ആർ.എം.എൽ പദ്ധതിയുടെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുമായ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. അരൂർമുഴി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റിജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രൊജക്റ്റ് കോഓഡിനേറ്റർ അരുൺ രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. ബാംബു കിയോസ്കിൽ നിന്നുള്ള ആദ്യവിൽപ്പന വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി നിർവഹിച്ചു. ശുചിത്വമിഷൻ ജില്ല മിഷൻ കോഓഡിനേറ്റർ ബി.എൽ. ബിജിത്ത് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, ബിജു വാഴക്കാല, പി.വി. കരുണാകരൻ, പി. ശിൽപ, പഞ്ചായത്തംഗങ്ങളായ ആതിര ദേവരാജൻ, അഷിത രമേശ്, സൗമിനി മണിലാൽ, സരസ്വതി വിജയാനന്ദ്, ഷാൻറി ജോസഫ്, മനു പോൾ, സി.സി. കൃഷ്ണൻ, സനീഷ ഷെമി, കെ.എം. ജയചന്ദ്രൻ, നാഗലപ്പൻ, പി.എസ്. ജയകുമാർ, എസ്. സാലുമോൻ, കെ.ആർ. സന്തോഷ് കുമാർ, അനുഷ ശർമ തുടങ്ങിയവർ സംസാരിച്ചു. TC MChdy - 5 അതിരപ്പിള്ളിയിലെ വഴിയോര വിശ്രമകേന്ദ്രവും വാട്ടർ എ.ടി.എമ്മും ഡോ.ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story