Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ജാതിശക്തികൾ...

'ജാതിശക്തികൾ തിരിച്ചുവരുന്ന കാലഘട്ടത്തിൽ കുമാരനാശാന്‍റെ പ്രസക്തി വർധിച്ചു'

text_fields
bookmark_border
തൃശൂർ: ജാതിശക്തികൾ തിരിച്ചുവരുന്ന കാലഘട്ടത്തിൽ കുമാരനാശാന്‍റെ പ്രസക്തി വർധിച്ചുവെന്ന്​ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സിനിമയുടെ പ്രദർശനത്തോടനുബന്ധിച്ച പൊതുസമ്മേളനം വിലയിരുത്തി. കുമാരനാശാന്‍റെ കവിത 'വീണപൂവി'നെ ആധാരമാക്കി എഴുതിയ 'കായിക്കരയിലെ മണ്ണ്​' കവിത സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ ഓൺലൈനിൽ അവതരിപ്പിച്ചു. സാഹിത്യകാരി സാറാ ജോസഫ്​, ചിത്രൻ നമ്പൂതിരിപ്പാട്​ എന്നിവർ ഓൺലൈൻ മുഖേന പ​ങ്കെടുത്തു. ശ്രീ തിയറ്ററിൽ സിനിമക്ക്​ മുന്നോടിയായി നടന്ന സമ്മേളനത്തിൽ സിനിമയിൽ കുമാരനാശാനായി വേഷമിട്ട ശ്രീവത്സൻ ജെ. മേനോൻ മുഖ്യാതിഥിയായി. 80 വയസ്സ്​ കഴിഞ്ഞ സംവിധായകൻ കെ.പി. കുമാരനുള്ള അഭിനന്ദനം കൂടിയായി സമ്മേളനം. കവി പി.എൻ. ഗോപീകൃഷ്ണൻ, ചലച്ചിത്ര നിരൂപകൻ ഐ. ഷൺമുഖദാസ്​, കെ.ജെ. ജോണി, ചെറിയാൻ ജോസഫ്​, മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story