Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടിപ്പാത നിർമാണ...

അടിപ്പാത നിർമാണ അനാസ്ഥ: കോൺഗ്രസ് ഇന്ന്​ ദേശീയപാത ഉപരോധിക്കും

text_fields
bookmark_border
അടിപ്പാത നിർമാണ അനാസ്ഥ: കോൺഗ്രസ് ഇന്ന്​ ദേശീയപാത ഉപരോധിക്കും ചാലക്കുടി: നഗരസഭ ജങ്​ഷനിലെ അടിപ്പാത നിർമാണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് വെള്ളിയാഴ്ച ദേശീയപാത ഉപരോധിക്കും. രാവിലെ 11ന്​ നഗരസഭ ജങ്​ഷനിലാണ് ഉപരോധ​മെന്ന്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം മന്ദഗതിയിലാണ്. ജനപ്രതിനിധികൾ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും നടപടിയെടുക്കാത്തത്​ ജനത്തോടുള്ള വെല്ലുവിളിയാണ്. പാർലമെന്‍റിലും നിയമസഭയിലും ഉന്നയിച്ചപ്പോൾ മാർച്ച് മാസത്തിനകം പൂർത്തിയാക്കുമെന്നാണ് മന്ത്രിമാർ ഉറപ്പ് നൽകിയത്. അപകടങ്ങളും മരണങ്ങളും ആവർത്തിക്കുമ്പോഴും പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നിസംഗതയാണെന്ന്​ അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ഠരുമഠത്തിൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story