Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:35 AM IST Updated On
date_range 21 April 2022 5:35 AM ISTഅടിപ്പാത നിർമ്മാണം വേഗത്തിലാക്കണം എൽ.ഡി.എഫ് സമരത്തിലേക്ക്
text_fieldsbookmark_border
ചാലക്കുടി അടിപ്പാത നിർമാണം വേഗത്തിലാക്കണം എൽ.ഡി.എഫ് സമരത്തിലേക്ക് ചാലക്കുടി: ചാലക്കുടി നഗരസഭ ജങ്ഷനിൽ അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. സൂചന സമരമായി ഈമാസം 26 മുതൽ ഒരാഴ്ച നീളുന്ന സമര പരിപാടികൾക്ക് രൂപംനൽകി. രാവിലെ മുതൽ രാത്രി വരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി അടിപ്പാത നിർമാണ സ്ഥലത്ത് പ്രതിഷേധ പരിപാടികൾ നടത്തും. തുടർന്നും ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി അടിപ്പാത നിർമാണം ആരംഭിച്ചിട്ട്. റോഡ് അപകടകരമായ നിലയിലാക്കി അടിപ്പാത നിർമാണം ഇഴയുകയാണ്. എൻ.എച്ച്.എ.ഐ അധികാരികളുമായി ചാലക്കുടി എം.പി.യും എം.എൽ.എയും നഗരസഭ ഭരണസമിതിയും ഒരു ഇടപെടലും നടത്തുന്നില്ല. 15ൽപരം അപകട മരണങ്ങൾ നടന്ന നഗരസഭ ജങ്ഷനിൽ അപകടങ്ങളും വലിയ ഗതാഗതക്കുരുക്കും തുടരുകയാണ്. എം.പിയും എം.എൽ.എയും അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റിയുടെ അനാസ്ഥക്കെതിരെ രംഗത്ത് വരാത്തതിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. ദേശീയപാതയുടെ ബൈപാസ് നിർമാണത്തോടനുബന്ധിച്ച് ഡി.പി.ആർ തയാറാക്കുന്ന ഘട്ടത്തിൽ അന്നത്തെ യു.ഡി.എഫ് എം.പിക്കും എം.എൽ.എക്കും നഗരസഭ യു.ഡി.എഫ് ഭരണസമിതിക്കും ഫലപ്രദമായി ഇടപെടാൻ കഴിയാത്തതിനാലാണ് നഗരസഭ ജങ്ഷനിൽ മേൽപാലം ഇല്ലാതെ പോയതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കുപ്രചാരണങ്ങളിലൂടെ വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച യു.ഡി.എഫ് ചാലക്കുടി അടിപ്പാത നിർമാണത്തിന്‍റെ ഇന്നത്തെ അവസ്ഥയിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് എൽ.ഡി.എഫ് നേതാക്കളായ ബി.ഡി. ദേവസി, പി.എം. വിജയൻ, അഡ്വ. പി.ഐ. മാത്യു, ടി.കെ. മുഹമ്മദ് കുട്ടി, എൻ.സി. പോൾ, ജോർജ് ഐനിക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story