Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:32 AM IST Updated On
date_range 21 April 2022 5:32 AM ISTമേളയിൽ ഒരുങ്ങുന്നു, വടക്കുംനാഥൻ ശിൽപം
text_fieldsbookmark_border
തൃശൂർ: വടക്കുംനാഥൻ മൈതാനിയിൽ അരങ്ങേറുന്ന 'എന്‍റെ കേരളം' പ്രദര്‍ശനമേളയില്‍ വടക്കുംനാഥന്‍റെ ശില്‍പമൊരുങ്ങുന്നു. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശിൽപം ചെറുവത്തേരി സ്വദേശി സലീഷ് ശങ്കരന്‍ ആചാരി നിര്‍മിക്കുന്നത്. രണ്ടര വര്‍ഷമായി സലീഷ് ശില്‍പത്തിന്‍റെ പണിപ്പുരയിലാണ്. മദിരാശി മരത്തിലാണ് ഇത് കൊത്തി ഒരുക്കുന്നത്. വലിയ പീഠത്തില്‍ കാളപ്പുറത്തിരിക്കുന്ന ശിവൻ നിർമിതിയുടെ അവസാനഘട്ടത്തിലാണുള്ളത്. ശിവന്‍റെ പ്രഭാമണ്ഡലമാണ് ശില്‍പത്തിന്‍റെ പ്രധാന ആകര്‍ഷണം. മേള പൂര്‍ത്തിയാകുന്നതോടെ മിനുക്കുപണികള്‍ കഴിയുമെന്നാണ് ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ആര്‍ട്ടിസാനായ സലീഷിന്‍റെ പ്രതീക്ഷ. സലീഷിന്‍റെ ഇഷ്ടദേവതയാണ് പരമശിവന്‍. ശില്‍പകലയോടുള്ള താൽപര്യം മൂലം മറ്റു ജോലികള്‍ ഒഴിവാക്കി പൂര്‍ണമായി കലയ്ക്കു വേണ്ടി ജീവിക്കുകയാണ് ഈ യുവാവ്. മരത്തിലാണ് കൂടുതലായും ശില്‍പങ്ങള്‍ നിർമിക്കുന്നത്. വലിയ ശില്‍പങ്ങളോടാണ് താൽപര്യം. പ്ലാവിന്റെ ഒറ്റത്തടി വേരില്‍ ഗരുഡന്‍, സര്‍പ്പം, മത്സ്യം, മാന്‍, കാള, കുതിര, അരയന്നം തുടങ്ങി എട്ട് രൂപങ്ങളെ കൊത്തിയെടുത്ത ശിൽപം മനോഹര കാഴ്ചയാണ്. മരത്തില്‍ നിര്‍മിച്ച സിംഗപ്പൂര്‍ മെര്‍ലയണ്‍, ദീപം തുടങ്ങി മറ്റു ശിൽപങ്ങളും അണിയറയിലുണ്ട്. വിവിധ കലാപ്രദര്‍ശനങ്ങളിലേക്ക് ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ശിൽപം പൂര്‍ത്തിയാക്കാനുള്ള ഉദ്യമത്തിലാണ് സലീഷ്. ശില്‍പനിർമിതിയുടെ യഥാർഥ കാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് ഈ 45കാരന്‍റെ ലക്ഷ്യം. ഫോട്ടോ: tcr_silpam 'എന്‍റെ കേരളം' പ്രദര്‍ശനമേളയില്‍ വടക്കുംനാഥന്‍റെ ശില്‍പമൊരുക്കുന്ന സലീഷ് ശങ്കരന്‍ ആചാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story