Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:31 AM IST Updated On
date_range 21 April 2022 5:31 AM ISTഹയർ സെക്കൻഡറി മൂല്യനിർണയത്തിലെ മാറ്റം അശാസ്ത്രീയം -കെ.പി.എസ്.ടി.എ
text_fieldsbookmark_border
തൃശൂർ: ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട ഹയർ സെക്കൻഡറി പേപ്പറുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ച അശാസ്ത്രീയ നടപടി പുനഃപരിശോധിച്ച് നിലവിലെ സ്ഥിതി തുടരണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ 60, 80 മാർക്ക് വീതമുള്ള വിഷയങ്ങളുടെ ഉത്തരപേപ്പറുകൾ ഒരുദിവസം 26 എണ്ണമായിരുന്നു നോക്കിയിരുന്നത്. ബയോളജി പേപ്പറുകൾ 40 എണ്ണവും. ഈ വർഷം ഒരു കൂടിയാലോചനയും ഇല്ലാതെ ഇത് 34, 50 ആക്കി ഉയർത്തിയത്. പ്രസിഡന്‍റ് വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ. അജിത്പ്രസാദ്, ട്രഷറർ ആന്‍റോ പി. തട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാഹിദ റഹ്മാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എ.എം. ജെയ്സൺ, സാജു ജോർജ്, കെ.സി. റെജി, കെ.എം. ദീപൻ, എം. ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story