Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോട്ടോ വണ്ടി ഇന്ന്...

ഫോട്ടോ വണ്ടി ഇന്ന് തൃശൂരില്‍

text_fields
bookmark_border
തൃശൂര്‍: പ്രഥമ കേരള ഗെയിംസിന്റെ പ്രചാരണാര്‍ഥം കേരളത്തിന്റെ കായികചരിത്രം ഉള്‍ക്കൊള്ളുന്ന 'ഫോട്ടോ വണ്ടി' വ്യാഴാഴ്ച തൃശൂരില്‍ എത്തുമെന്ന്​ സംഘാടകര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അപൂര്‍വമായ കായികചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്​ ഫോട്ടോ വണ്ടിയുടെ പര്യടനം. തൃശൂരിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാവിലെ 11ന് തെക്കേഗോപുര നടയില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലയിലെ രാജ്യാന്തര കായികതാരങ്ങള്‍, തൃശൂര്‍ പ്രസ്​ക്ലബ്, ജില്ല സ്പോര്‍ട്‌സ് കൗണ്‍സില്‍, വിവിധ കായിക സംഘടന ഭാരവാഹികള്‍, കായികതാരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കേരള ഒളിമ്പിക് അസോസിയേഷന്‍, കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവ ചേര്‍ന്നാണ്​ പരിപാടി സംഘടിപ്പിക്കുന്നത്. ഈമാസം 28ന് തിരുവനന്തപുരത്ത് സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സ്റ്റാലിന്‍ റാഫേല്‍, കെ. പ്രഭാത്, ശരത് ചന്ദ്രന്‍, വി.സി. വിനോദ്, മഹേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story