Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅജ്​വക്ക്​ ഇക്കുറിയും...

അജ്​വക്ക്​ ഇക്കുറിയും വെല്ലുവിളിയില്ല

text_fields
bookmark_border
കിലോക്ക്​ 1000 രൂപ വില വരുമെങ്കിലും ആവശ്യക്കാർ ഏറെ തൃശൂര്‍: ഈത്തപ്പഴ വിപണിയില്‍ സൗദിയും ജോർഡനും തമ്മിലാണ്​ മത്സരം. പ്രവാചകന്‍ മുഹമ്മദിന്‍റെ ഇഷ്ടവിഭവം. ഔഷധഗുണ സമ്പന്നന്‍. അതുകൊണ്ടുതന്നെ സൗദിയില്‍നിന്നുള്ള കുഞ്ഞന്‍ കറുമ്പൻ അജ്​വ തന്നെയാണ്​ താരം. കിലോക്ക്​ 1000 രൂപ വില വരുമെങ്കിലും ആവശ്യക്കാർ ഏറെ. ഒന്നിന് 25 മുതല്‍ 50 ഗ്രാം വരെയുള്ള ജോർഡനില്‍നിന്നുള്ള മെഡ്ജോളാണ്​ അജ്​വയോട് മത്സരിക്കുന്നത്​. കിലോക്ക് 1600 രൂപ വിലയുള്ളതിനാൽ സാധാരണക്കാര്‍ക്ക് അടുക്കാനാവില്ല. പക്ഷേ, കുറഞ്ഞ അളവില്‍ പോലും നല്‍കി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്​ കച്ചവടക്കാർ. ഇവക്ക്​​ പിന്നാലെ സൗദിയില്‍നിന്ന്​ തന്നെയുള്ള വരണ്ട എന്നാൽ, കൂടുതല്‍ മധുരമുള്ള മബ്റൂം (900), സഫാവി (600) എന്നിവക്കും ആവശ്യക്കാർ ഏറെ. 10 രാജ്യങ്ങളില്‍നിന്നായി 60 ഇനം ഈത്തപ്പഴമാണ് വിപണിയിലുള്ളത്. കിമിയ, കെസറ്, സമറ്, ലക്കി, അര്‍മന തുടങ്ങി 10 ഇനമുള്ള ഇറാന്‍റെ പഴങ്ങൾക്ക്​ 200 മുതല്‍ 600 രൂപ വരെയാണ് വില. വിലക്കുറവ്​ മൂലം ജനകീയവുമാണ്​. കിലോക്ക് 500 മുതല്‍ 600 രൂപ വിലയുള്ള കുരു ഇല്ലാത്ത ആഫ്രിക്കന്‍ കാപ്പിരിയുമുണ്ട്. വിവിധ ഇനം തുനീഷ്യന്‍ പഴങ്ങള്‍ക്കും അള്‍ജിയേഴ്സ് പഴങ്ങള്‍ക്കും 250 മുതല്‍ 350 രൂപ വരെ വിലയുണ്ട്. യു.എ.ഇയില്‍നിന്നും വിവിധ പഴങ്ങളുമുണ്ട്​. ഈത്തപ്പഴത്തിന് പുറമെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നായി കാരക്കയും വിപണിയിലുണ്ട്. കോവിഡ്​ മഹാമാരിയിൽ കഴിഞ്ഞ രണ്ട്​ വർഷത്തെ അപേക്ഷിച്ച്​ സജീവമാണ്​ ഇക്കുറി ഈത്തപ്പഴ വിപണിയെന്ന്​ തൃശൂര്‍ പള്ളിക്കുളത്തിന്​ സമീപം ബെസ്റ്റ് ട്രേഡിങ് സ്ഥാപനം നടത്തുന്ന പി.എം. ഫ്രാന്‍സിസ് പറഞ്ഞു. നോമ്പിന് ഡ്രൈ ഫ്രൂട്ട്സിനും ആവശ്യക്കാര്‍ ഏറെയാണ്. തുര്‍ക്കിയില്‍നിന്നുള്ള ആപ്രിക്കോട്ടിന് 200 ഗ്രാമിന് 170 മുതല്‍ 200 രൂപ വരെയാണ് വില. അത്തിപ്പഴത്തിനും വാള്‍നെട്ടിനും റമദാന്‍ വിപണിയില്‍ ഇടമുണ്ട്. അത്തിപ്പഴത്തിന് കിലോ 1400 രൂപയാണ് വില. വാൾനെട്ടിന് കിലോക്ക് 1200 രൂപയും. ഡ്രൈ ബ്ലൂബെറി, ഡ്രൈ പൈനാപ്പിള്‍, ഡ്രൈ ക്യാന്‍റേലാപി, ഡ്രൈ ചെറി, ഡ്രൈ കിവി, പ്രൂണ്‍സ് അടക്കം ഡ്രൈ ഫ്രൂട്ട്സിന്‍റെ നീണ്ടനിര തന്നെ വിപണിയിലുണ്ട്. 600 മുതല്‍ 1200 രൂപവരെയാണ് ഇവയുടെ വില. ഇവയില്‍ പലതും റമദാന്‍ വിപണിയില്‍ മാത്രമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ നോമ്പുകാര്‍ക്ക് പുറമെ ഈത്തപ്പഴ ആസ്വാദകരും കിട്ടിയ അവസരം ഉപയോഗിക്കുകയാണ്. jn wed 02 റമദാനിൽ സജീവമായ ഈത്തപ്പഴ വിപണി. തൃശൂർ പള്ളിക്കുളം ബെസ്റ്റ് ട്രേഡിങ്ങിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story