Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:43 AM IST Updated On
date_range 20 April 2022 5:43 AM ISTമാർക്കറ്റിലെ കയ്യേറ്റം ഒഴിപ്പിക്കൽ വ്യാപാരികളും നഗരസഭ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെന്ന്
text_fieldsbookmark_border
മാർക്കറ്റിലെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളും നഗരസഭ ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നെന്ന് ആക്ഷേപം വ്യാപാരികൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി ചാലക്കുടി: ചാലക്കുടി മാർക്കറ്റിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ച വ്യാപാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് വി ഫോർ ചാലക്കുടി സംഘടന ഡി.ജി.പിക്ക് പരാതി നൽകി. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഓംഡ്സ്മാൻ വിധി നടപ്പാക്കുന്നത് തടയാൻ നഗരസഭ ഉദ്യോഗസ്ഥർ വ്യാപാരികളുമായി ഒത്തുകളിച്ചതായും സംഘടന ആരോപിച്ചു. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് ഓംബുഡ്സ്മാൻ കോടതി വിധി പ്രകാരമുള്ള കൈയേറ്റവും അനധികൃത നിർമാണങ്ങളും ഒഴിപ്പിക്കാൻ ചാലക്കുടി മുനിസിപ്പൽ അധികൃതരും മറ്റും മണ്ണുമാന്തി യന്ത്രം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ സ്ഥലത്തെത്തിയെങ്കിലും വ്യാപാരി വ്യവസായി സംഘടന പ്രസിഡന്‍റും വ്യാപാരികളും ചേർന്ന് തടയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി കോടതി വിധി നടപ്പാക്കാൻ തടസ്സം സൃഷ്ടിച്ചത് ഗുരുതരമായ കാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മുനിസിപ്പൽ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും വ്യാപാരികളെ സംരക്ഷിക്കാൻ കുറ്റകരമായ ഗൂഢാലോചന നടത്തി കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായും ആരോപിച്ചു. കോടതി വിധി ഉണ്ടായിട്ടും അത് നടപ്പാക്കാൻ എത്തിയത് ശനിയാഴ്ച വൈകീട്ട് മാത്രമാണ്. പിറ്റേന്ന് അവധിയായിരുന്നു. വ്യാപാരികൾക്ക് സ്റ്റേ വാങ്ങാൻ സമയം അനുവദിക്കാൻ നഗരസഭ അധികൃതർക്ക് ഇതുവഴി സാധിച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞവരെ നീക്കംചെയ്യുന്നതിൽ ചാലക്കുടി പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായി. വളരെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒഴിപ്പിക്കൽ നടപടി തികച്ചും പ്രഹസനമായിരുന്നു. ഇത്തരം സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ ഭീതിപരത്തുന്നതും ക്രമസമാധാന ക്രമീകരണ വ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണെന്ന് വി ഫോർ ചാലക്കുടി പ്രസിഡന്‍റ് കെ.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി അലക്സ് ജോൺ എന്നിവർ പരാതിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story