Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശ വില്ലേജുകൾ...

തീരദേശ വില്ലേജുകൾ വയർലെസ്​ വലയിൽ

text_fields
bookmark_border
തൃശൂർ: ''ഹലോ വാടാനപ്പള്ളി വില്ലേജല്ലേ..''-വയർലെസിൽ മന്ത്രി ആർ. ബിന്ദു ചോദിച്ചു. അതേ എന്ന്​ മറുപടി വന്നപ്പോൾ രാത്രി ഏഴുമണിയായിട്ടും ​വീട്ടിൽ പോയില്ലേ ..എന്ന്​ മറുചോദ്യം. മ​ന്ത്രിയുടെ കോൾ പ്രതീക്ഷിച്ചിരിക്കുയായിരുന്നുവെന്ന്​ മറുപടി. ജില്ലയിലെ തീരദേശ പഞ്ചായത്തുകളായ വാടാനപ്പള്ളി, കടപ്പുറം വി​ല്ലേജുകൾ റേഡിയോ വയർലെസ്​ സംവിധാനത്തിലാക്കുന്നതിന്‍റെ ഉദ്​ഘാടനമായിരുന്നു നടന്നത്​. തൃശൂരിൽ സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്​ 'എന്‍റെ കേരളം' മെഗാ പ്രദർശനത്തോട സ്റ്റാളിലായിരുന്നു ചടങ്ങ്​ നടന്നത്​. റവന്യൂ വകുപ്പിന്‍റെ സ്റ്റാളിനോട്​ ചേർന്നായിരുന്നു ദുരന്തനിവാരണ വിഭാഗത്തിന്‍റെ പ്രദർശനം നടന്നത്​. വിവിധ തരം ഹാമുകളും വയർലെസ്​ സെറ്റുകളും അനുബന്ധ ഉപകരണങ്ങളും ദുരന്തസാഹചര്യങ്ങളിൽ അവ എങ്ങനെ പ്രവർത്തിക്കും എന്നത്​ സംബന്ധിച്ചും സ്റ്റാളിൽ പൊതുജനങ്ങൾക്ക്​ വിവരണം നൽകുന്നുണ്ട്​. tcr wireless മന്ത്രി ഡോ. ആർ. ബിന്ദു തീരദേശ വില്ലേജുകളുമായുള്ള വയർലെസ്​ ബന്ധം പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story