Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആധുനിക ഹൃദ്രോഗ ചികിത്സ...

ആധുനിക ഹൃദ്രോഗ ചികിത്സ സൗകര്യങ്ങളുമായി ജനറൽ ആശുപത്രി

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ആധുനിക ഹൃദ്രോഗ ചികിത്സ സൗകര്യങ്ങൾ സജ്ജമായി. പ്രവർത്തനം ബുധനാഴ്ച തുടങ്ങും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ. ജന്മന ഹൃദയവാൽവിൽ ഉണ്ടാകുന്ന ദ്വാരം അടക്കുന്ന ഡിവൈസ് ക്ലോഷറുകൾ, പെരിഫറൽ ആൻജിയോപ്ലാസ്റ്റി, റോട്ട അബ്ലേഷൻ ആൻജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിൻ സ്റ്റെന്‍റിങ് തുടങ്ങിയ സങ്കീർണമായ ചികിത്സരീതികൾ ഉൾപ്പെടെ ഹൃദയസംബന്ധമായി സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സേവനങ്ങളും കുറഞ്ഞ ചെലവിൽ ലഭ്യമാകും. ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് എന്നീ സീനിയർ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ ടീമിന്‍റെ സേവനവും ലഭ്യമാകും. കാത്ത് ലാബും ബുധനാഴ്ച മുതൽ പ്രവർത്തിക്കും. tcr_chr1- തൃശൂർ ജനറൽ ആശുപത്രിയിലെ ആധുനിക ഹൃദ്രോഗ ചികിത്സ വിഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story