Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:34 AM IST Updated On
date_range 20 April 2022 5:34 AM ISTകെ-റെയിൽ പ്രചാരണ പരിപാടി ഏറ്റെടുക്കും; പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണം -ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
എൻ.വി. വൈശാഖൻ സെക്രട്ടറി, ആർ.എൽ. ശ്രീലാൽ പ്രസിഡന്‍റ് തൃശൂർ: പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കാനുള്ള കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണയേകി പ്രചാരണ പരിപാടികൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. പ്രതിനിധികളുടെ ചർച്ചയും മറുപടിക്കും ശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആർ.എൽ. ശ്രീലാലിനെയും സെക്രട്ടറിയായി അഡ്വ. എൻ.വി. വൈശാഖനെയും തെരഞ്ഞെടുത്തു. കെ.എസ്. സെന്തിൽ കുമാറാണ് ട്രഷറർ. എൻ.ജി. ഗിരിലാൽ, സി.എസ്. സംഗീത്, സി.ആർ. കാർത്തിക (വൈസ് പ്രസി.), വി.പി. ശരത് പ്രസാദ്, കെ.എസ്. റോസൽരാജ്, സുകന്യ ബൈജു (ജോ. സെക്രട്ടറി), റിക്‌സൺ പ്രിൻസ്, പി.എച്ച്. നിയാസ്, പി.ഡി. നെൽസൺ, പി.സി. നിഖിൽ, ഐറിൻ ആന്റണി, എൻ.എ. ഷനോഫ്, ജാസിർ ഇക്‌ബാൽ, മൃദുല ദേവാനന്ദ് (ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ). 55 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, ജെയ്‌ക് സി. തോമസ്, പി.ബി. അനൂപ്, അഡ്വ. എൻ.വി. വൈശാഖൻ, മനു പുതിയമഠം എന്നിവർ സംസാരിച്ചു. tcr_chr7-adv. n.v vaishak (secratery dyfi) അഡ്വ. എൻ.വി. വൈശാഖൻ tcr_chr7- r.l srelal (president dyfi) ആർ.എൽ. ശ്രീലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story