Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ഐ.ടി.യു.സി...

എ.ഐ.ടി.യു.സി പ്രക്ഷോഭത്തിന്​

text_fields
bookmark_border
തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ഫാം തൊഴിലാളികൾ കെ.എ.യു ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രക്ഷോഭരംഗത്തേക്ക് നീങ്ങുന്നു. 2019ൽ സർക്കാർ ജീവനക്കാർക്കൊപ്പം നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നടപ്പാക്കുക, 2014ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്‍റെ അനുബന്ധ സേവനവ്യവസ്ഥകൾ പ്രസിദ്ധീകരിക്കുക, തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്​ എല്ലാ സർവകലാശാല ഫാമുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തും. വെള്ളാനിക്കര സർവകലാശാല ആസ്ഥാനമന്ദിരത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story