Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:34 AM IST Updated On
date_range 20 April 2022 5:34 AM ISTതൃശൂർ പൂരം: ഫോട്ടോഗ്രഫി മത്സരവുമായി പൂരപ്രേമി സംഘം
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവുമായി പൂരപ്രേമി സംഘം. മേയ് 10, 11 തീയതികളിലാണ് ഈ വർഷത്തെ പൂരം. പൂരത്തിൽ പങ്കെടുക്കുന്ന പത്ത് ക്ഷേത്രങ്ങളുടെയും കൊടിയേറ്റം മുതൽ ഉത്രം വിളക്കുവരെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. കാമറ, മൊബൈൽ കാമറ, വനിത ഫോട്ടോഗ്രഫർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് മത്സരം. വനിതകൾക്ക് പ്രത്യേക സമ്മാനവുമായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നത് ഫോട്ടോഗ്രാഫി രംഗത്തേക്ക് അവരെ ആകൃഷ്ടരാക്കുന്നതിനുവേണ്ടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും 5000 രൂപയും ഫലകവുമടങ്ങുന്ന ഒന്നാം സമ്മാനവും എല്ലാ വിഭാഗങ്ങളിൽനിന്നും കൂടി 1000 രൂപയും ഫലകവും അടങ്ങുന്ന 10 പ്രോത്സാഹന സമ്മാനവും ഉണ്ടാകുമെന്ന് പൂരപ്രേമി സംഘം മുഖ്യരക്ഷാധികാരി കോരമ്പത്ത് ഗോപിനാഥൻ, പ്രസിഡന്‍റ് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story