Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് അങ്ങാടിയിലെ...

പുതുക്കാട് അങ്ങാടിയിലെ കാനകളില്‍ മാലിന്യം; നടപടിയെടുക്കാതെ അധികൃതര്‍

text_fields
bookmark_border
ആമ്പല്ലൂര്‍: പുതുക്കാട് സെന്ററിൽ സീജി റോഡിലെ കാനകളില്‍ മാലിന്യം അടിഞ്ഞ് ദുര്‍ഗന്ധം വമിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പുതുക്കാട് മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങളിലെ മലിനജലം കാനയിലേക്ക് ഒഴുക്കിയതാണ് കാരണം. കാഞ്ഞൂര്‍ റോഡില്‍നിന്നും മാര്‍ക്കറ്റ് റോഡില്‍നിന്നുമുള്ള രണ്ട് കാനകള്‍ എത്തുന്നത് പുതുക്കാട് സെന്ററിലേക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വേനല്‍മഴയില്‍ കാനകളില്‍ മാലിന്യം വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ മലിനജലത്തില്‍ ചവിട്ടി നടക്കേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. വഴിയാത്രക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതിയില്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മലിനജല പ്രശ്‌നത്തില്‍ നടപടിയെടുത്തിട്ടില്ല. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മത്സ്യ-മാംസ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വര്‍ഷമായി കാനകള്‍ വൃത്തിയാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാതയിലേക്കും സീജി റോഡിലേക്കുമുള്ള കാനകള്‍ വൃത്തിയാക്കാത്തതുമൂലം മലിനജലം പുറത്തേക്കൊഴുകി സാംക്രമിക രോഗങ്ങള്‍ പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story