Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:40 AM IST Updated On
date_range 19 April 2022 5:40 AM ISTചാലക്കുടി മാർക്കറ്റിലെ അനധികൃത നിർമാണം പൊളിക്കൽ നിർത്തി
text_fieldsbookmark_border
ചാലക്കുടി: ഓംബുഡ്സ്മാൻ വിധി ഹൈകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് ചാലക്കുടി മാർക്കറ്റിലെ അനധികൃത നിർമാണം പൊളിച്ചുനീക്കുന്ന നടപടി നഗരസഭ നിർത്തിവെച്ചു. വ്യാപാരികളാണ് സ്റ്റേ സമ്പാദിച്ചത്. നഗരസഭ മാർക്കറ്റ് ബിൽഡിങ്ങിലെ വരാന്തകളും മറ്റും അനധികൃതമായി വളച്ചുകെട്ടിയെടുത്ത് ഗ്രില്ലിട്ട് പൂട്ടിക്കെട്ടി കച്ചവടം നടത്തുന്ന 30ഓളം കടകളിലെ കൈയേറ്റം ഒഴിവാക്കാൻ ഏതാനും വിവരാവകാശ പ്രവർത്തകർ ഓംഡ്സ്മാനെ സമീപിച്ച് വിധി നേടിയിരുന്നു. വിധി നടപ്പാക്കാൻ മണ്ണുമാന്തി യന്ത്രവുമായി ശനിയാഴ്ച വൈകീട്ട് നഗരസഭ അധികൃതർ എത്തുകയും വ്യാപാരികൾ അത് തടയുകയും ചെയ്തത് മാർക്കറ്റിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയിരുന്നു. മാർക്കറ്റ് കെട്ടിടത്തിലെ വരാന്തകളിൽ കച്ചവടം നടത്താനുള്ള അധികാരം കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ലഭിച്ചതാണെന്ന് ഇവർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപാരികളിൽ ചിലർ ഹൈകോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. സംഘർഷ സാഹചര്യത്തിൽ വ്യാപാരികളിൽ ബാക്കിയുള്ളവരും ഇതിൽ കക്ഷിചേർന്നു. തിങ്കളാഴ്ചയാണ് കോടതി സ്റ്റേ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story