Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേന്ദംഗിരി...

ചേന്ദംഗിരി പാടശേഖരത്തിലേക്ക് വഴി വേണമെന്നാവശ്യം

text_fields
bookmark_border
ചേന്ദംഗിരി പാടശേഖരത്തിലേക്ക് വഴി വേണമെന്നാവശ്യം
cancel
മാള: 40 ഏക്കറിലധികം നെൽകൃഷി ഉമ വിത്ത് വിളഞ്ഞ ചേന്ദംഗിരി പാടശേഖരത്തിൽ വിളവെടുക്കാൻ കൊയ്ത്തുയന്ത്രം ഇറക്കാൻ വഴിയില്ല. കൊയ്തെടുത്ത കറ്റകൾ തലച്ചുമടായി തന്നെ കൊണ്ടുവരണം. കാർഷിക മേഖലയെ സഹായിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ഇവിടെ പാഴ്വാക്കാവുകയാണ്. പുത്തൻചിറ പഞ്ചായത്ത് വാർഡ് ആറിലാണ്​​ ഈ ദുർഗതി. ഇതേ പ്രദേശത്ത് പാറയത്ത് മൂന്ന് വീട്ടുകാർക്കും വഴി കടമ്പയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളൊന്നും ഇങ്ങോട്ട് വരില്ല. ചേന്ദംഗിരി പാടശേഖരത്തിന്​ സമീപം വരെ ടാറിങ് നടത്തിയ റോഡ് വന്നു നിൽക്കുന്നുണ്ട്. പാറയത്ത് ഭാഗത്തും ടാറിങ് റോഡ് വന്നു നിൽക്കുന്നു. ദ്വീപു പോലെയുള്ള പ്രദേശത്തിന്‍റെ വടക്കും തെക്കുമായുള്ള വഴികൾ കൂട്ടിയോജിപ്പിക്കണമെന്നാവശ്യമുണ്ട്. റോഡുകൾ തമ്മിൽ ചേരുന്ന വിധത്തിൽ പുതിയ റോഡ് നിർമിക്കണം. കാർഷികവൃത്തിക്ക് ഫലപ്രദമാകും വിധം റോഡ് വേണ്ടതുണ്ട്. 200 മീറ്റർ മാത്രമാണ് ദൂരപരിധി. വാർഡ്​ വികസനത്തിന്‍റെ നാഴികക്കല്ലാവും ഇത്. അതേസമയം, പഞ്ചായത്ത് പദ്ധതി ഉപേക്ഷിച്ച മട്ടാണ് എന്ന് നാട്ടുകാർ പറയുന്നു. ഒരു താമസക്കാരന്‍റെ വഴിയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ടെന്നും പറയുന്നു. ഈ ഭാഗത്ത് തോടും ഉണ്ട്. തോട് കെട്ടി മുകളിൽ സ്ലാബിടുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാവുമെന്ന് നാട്ടുകാർ പറഞ്ഞു. പുത്തൻചിറ പാറയത്ത്, ചേന്ദംഗിരി പാടശേഖരം എന്നിവിടങ്ങളിലേക്കുള്ള വഴികൾ TCM - MLA- Pathenchira- Parayath - vazhy
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story