Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:42 AM IST Updated On
date_range 18 April 2022 5:42 AM IST'എന്‍റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'എന്‍റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച തേക്കിന്‍കാട് മൈതാനം-വിദ്യാർഥി കോര്‍ണറില്‍ ആരംഭിക്കും. വൈകീട്ട് നാലിന് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന ഘോഷയാത്രയോടെ മേളക്ക് തുടക്കം കുറിക്കും. അഞ്ചിന് ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിക്കും. പ്രദര്‍ശന-വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഏപ്രില്‍ 24ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ പി. ബാലചന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയര്‍ എം.കെ. വര്‍ഗീസ്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, രമ്യ ഹരിദാസ്, എം.എൽ.എമാരായ എ.സി. മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ.ടി. ടൈസണ്‍, വി.ആര്‍. സുനില്‍കുമാര്‍, എന്‍.കെ. അക്ബര്‍, സി.സി. മുകുന്ദന്‍, കെ.കെ. രാമചന്ദ്രന്‍, സനീഷ്‌കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള അരങ്ങേറും. മേള നടക്കുന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത-കലാപരിപാടികള്‍ നടക്കും. അഞ്ച് മുതല്‍ ആറു വരെയും ഏഴിന് ശേഷവുമുള്ള രണ്ട് സെഷനുകളിലായാണ് പരിപാടികള്‍ നടക്കുക. 180ലേറെ സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ALERT tr my keralam : തേക്കിൻകാട് മൈതാനിയിൽ ഇന്ന് ആരംഭിക്കുന്ന 'എന്‍റെ കേരളം' മെഗാ എക്സിബിഷന്‍റെ കുതിരാൻ തുരങ്കത്തിന്‍റെ മാതൃകയിലുള്ള പ്രവേശന കവാടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story