Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവി നാരായണക്കുറുപ്പിന്...

കവി നാരായണക്കുറുപ്പിന് പത്മശ്രീ സമ്മാനിച്ചു

text_fields
bookmark_border
പേ​രൂ​ർ​ക്ക​ട (തിരുവനന്തപുരം): മ​ല​യാ​ള ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നു​മാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ക​വി​യാ​ണ് പി. ​നാ​രാ​യ​ണ​ക്കു​റു​പ്പെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്. ക​വി​യു​ടെ വ​സ​തി​യി​ലെ​ത്തി പ​ത്മ​ശ്രീ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അം​ഗീ​കാ​രം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക​വി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ ക​വി​യു​ടെ പേ​രൂ​ർ​ക്ക​ട ഇ​ന്ദി​ര ന​ഗ​റി​ലെ വ​സ​തി​യി​ലെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​ദ്ദേ​ഹ​വും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പു​ര​സ്കാ​ര​ത്തി​നൊ​പ്പം ക​വി​യെ ചീ​ഫ് സെ​ക്ര​ട്ട​റി പൊ​ന്നാ​ട അ​ണി​യി​ച്ച്​ ആ​ദ​രി​ച്ചു. നാ​രാ​യ​ണ​ക്കു​റു​പ്പി​ന് നേ​രി​ട്ടെ​ത്തി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ക​വി​യു​ടെ വീ​ട്ടി​ലെ​ത്തി പ​ത്മ​ശ്രീ സ​മ്മാ​നി​ച്ച​ത്. നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ വി​ജ​യം കു​റു​പ്പ്, മ​ക്ക​ളാ​യ വി​വേ​ക് നാ​രാ​യ​ണ​ന്‍, ഡോ.​വൃ​ന്ദ, മു​ൻ മേ​യ​ർ കെ. ​ച​ന്ദ്ര എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story